Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹുക്ക പാർലറുകൾ അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവ്

ഹുക്ക പാർലറുകൾ അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവ്

ഹുക്ക പാർലറുകൾ അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവ്
, ശനി, 6 ഒക്‌ടോബര്‍ 2018 (13:42 IST)
ഹുക്ക പാർലറുകൾ അടച്ചുപൂട്ടാൻ ഉത്തരവുമായി മാഹാരഷ്‌ട്ര സർക്കാർ. കൂട്ടമായിരുന്ന് ഹുക്ക വലിക്കുന്ന കേന്ദ്രങ്ങളുടെ പ്രവർത്തനം വിലക്കിക്കൊണ്ടാണ് സർക്കാർ ഉത്തർവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തുടനീളം ഹുക്ക പാർലറുകൾ ഉടൻ അടച്ചു പൂട്ടുന്നതിന് നടപടി തുടങ്ങി. 
 
ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്നതിനായി മഹരാഷ്ട്ര സർക്കാർ 2003ലെ സിഗരറ്റ് ആൻഡ് ടുബാക്കോ പ്രോഡക്ട് ആക്ടിൽ  ഭേദഗതി വരുത്തിയിരുന്നു. ശേഷം രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.  നിയമം ലംഘിക്കുന്നവർ ഒരു ലക്ഷം രൂപ പിഴ അടയ്‌ക്കാനും മൂന്ന് വർഷം വരെ കഠിനതടവ് നേരിടാനും നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
 
 ഇതിന് മുമ്പ് ഗുജറാത്ത് സർക്കാരും സമാനമായ നടപടി സ്വീകിരിച്ചിരുന്നു. ഇത്തരം പാർലറുകൾക്ക് നിയന്ത്രണം വേണമെന്ന നിർദേശമാണ് ആഭ്യന്തര വകുപ്പ് മുന്നോട്ട് വച്ചത്. എന്നാൽ സമ്പൂർണ്ണ നിരോധനം വേണമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് നിലപാട് എടുത്തു. വലിച്ചുകൊണ്ടിരിക്കുന്ന ഹുക്കയിൽ നിന്ന് തീ പടർന്ന് 2017ൽ കമല മില്ലിൽ ഉണ്ടായ തീപിടുത്തത്തിൽ 14 പേര് ശ്വാസം മുട്ടി മരിച്ച സാഹചര്യത്തിലാണ് അദ്ദേഹം നിലപാട് കടുപ്പിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമലയിൽ പോകാൻ താൽപര്യമില്ലാത്ത സ്ത്രീകൾക്ക് പോകുന്നവരെ തടയാനാകില്ലെന്ന് സുബ്രഹ്മണ്യൻ സ്വാമി