Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൈനീസ് കമ്പനികളുമായുള്ള 5000 കോടിയുടെ കരാറുകൾ മഹാരാഷ്ട്ര മരവിപ്പിച്ചു

ചൈനീസ് കമ്പനികളുമായുള്ള 5000 കോടിയുടെ കരാറുകൾ മഹാരാഷ്ട്ര മരവിപ്പിച്ചു
മുംബൈ , തിങ്കള്‍, 22 ജൂണ്‍ 2020 (15:40 IST)
മുംബൈ: അതിർത്തി സംഘർഷങ്ങളുടെ പേരിൽ രാജ്യമെങ്ങും ചൈനവിരോധം ആഞ്ഞടിക്കുന്ന സാഹചര്യത്തിൽ ചൈനീസ് കമ്പനികളുമായുള 5000 കോടിയുടെ മൂന്ന് കരാറുകൾ മരവിപ്പിച്ച് മഹാരാഷ്ട്രാ സർക്കാർ.
 
മാഗ്നറ്റിക് മഹാരാഷ്ട്ര 2.0 നിക്ഷേപസംഗമത്തിന്റെ ഭാഗമായി ഒപ്പുവച്ച കരാറുകളാണ് മരവിപ്പിക്കാന്‍  തീരുമാനിച്ചത്. പുണെയിലെ തലേഗാവില്‍ ഓട്ടോമൊബീല്‍ പ്ലാന്റ് നിര്‍മാണത്തിനുള്ള 3,770 കോടി രൂപയുടെ കരാർ ഇതിൽ ഉൾപ്പെടുന്നതാണ്.കേന്ദ്രസർക്കാരുമായി ചർച്ച ചെയ്‌ത ശേഷമാണ് തീരുമാനമെന്ന് സംസ്ഥാന വ്യവസാായ വകുപ്പ് മന്ത്രി സുഭാഷ് ദേശായി പറഞ്ഞു.
 
അതേസമയം ലഡാക്ക് സംഘർഷവുമായി രൂപപെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇന്ത്യയും ചൈനയും സൈനികതലത്തിൽ ചർച്ചകൾ തുടങ്ങി.ഈ മാസം ആറിന് നടന്ന ചർച്ചയിൽ അതിർത്തിയിൽ നിന്നു പിന്മാറാൻ ഇരുവിഭാഗവും തമ്മിൽ നേരത്തെ ധാരണയുണ്ടാക്കിയിരുന്നു. എന്നാൽ ഗാൽവാൻ താഴ്‌വരയിൽ ഇതേ തുടർന്ന് സൈനികപിന്മാറ്റം നടക്കുന്നതിനിടെ ചൈന തിരികെയെത്തി ക്യാമ്പ് സ്ഥാപിച്ചതാണ് അവിടെ സംഘർഷത്തിന് കാരണമായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിബിഎസ്ഇ പ്ലസ്ടു പരീക്ഷ: തീരുമാനം ഇന്നറിയാം