ഒരാഴ്ച കൊണ്ട് ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും മുടി ഒഴിഞ്ഞ് കഷണ്ടിയാകുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയിലെ മൂന്ന് ഗ്രാമങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ചു. മുടി കൊഴിഞ്ഞു തുടങ്ങിയാല്‍ ഒരാഴ്ച കൊണ്ട് തന്നെ കഷണ്ടി ആകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇത് സംബന്ധിച്ച് ആശങ്കയിലായ ജനങ്ങള്‍ അധികാരികളെ സമീപിച്ചതോടെയാണ് വിവരം പുറംലോകം അറിയുന്നത്. മഹാരാഷ്ട്രയിലെ ബോര്‍ഗാവ്, കല്‍വാട്, ഹിഗ്ന എന്നീ ഗ്രാമങ്ങളിലാണ് ആളുകള്‍ക്ക് മുടികൊഴിഞ്ഞ് കഷണ്ടിയാകുന്നത്.
സംഭവത്തില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തുന്നുണ്ട്. രാസവളത്തിന്റെ ഉപയോഗം മൂലം ജലസ്രോതസ്സുകളില്‍ മലിനീകരണം ഉണ്ടായതാണ് മുടികൊഴിച്ചിലിന് കാരണമെന്നാണ് പ്രാഥമികമായ കണ്ടെത്തല്‍. ഇത് സ്ഥിരീകരിക്കാന്‍ ജലസ്രോതസ്സുകളില്‍ നിന്നുള്ള സാമ്പിളുകളും ഗ്രാമീണരുടെ ശരീരത്തില്‍ നിന്നുള്ള സാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.