Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദാവൂദ് ഇബ്രാഹിമുമായി ബന്ധം: മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് അറസ്റ്റിൽ

ദാവൂദ് ഇബ്രാഹിമുമായി ബന്ധം: മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് അറസ്റ്റിൽ
, ബുധന്‍, 23 ഫെബ്രുവരി 2022 (15:55 IST)
മഹാരാഷ്ട്ര മന്ത്രിയും എൻസി‌പി നേതാവുമായ നവാബ് മാലിക്കിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്‌തു. കള്ളപ്പണ ഇടപാട് കേസിലാണ് അറസ്റ്റ്. കേസിൽ മാലിക്കിനെ ചോദ്യം ചെയ്യാനായി ഇഡി ഇന്ന് വിളിപ്പിച്ചിരുന്നു. ആറ് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
 
അധോലോക രാജാവ് ദാവൂദ് ഇബ്രാഹിം, സഹോദരൻ ഇഖ്‌ബാൽ കാസ്‌കറും നടത്തിയ ഭൂമി ഇടപാടുകളിൽ നവാബ് മാലിക്കിനും പങ്കുണ്ടെന്ന ആരോപണത്തിൽ ഇ‌ഡി അന്വേഷണം നടന്നുവരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്‌ച്ച സഹോദരിയുടേതടക്കം നിരവധി വീടുകളിലും സ്ഥാപനങ്ങളിലും ഇഡി റെയ്‌ഡ് നടത്തിയിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സി‌ബിഎസ്ഇ, പത്ത് പ്ലസ് 2 പരീക്ഷകൾ ഓഫ്‌ലൈൻ തന്നെ: ഹർജി സുപ്രീം കോടതി തള്ളി