പതിനെട്ട് വയസിന് താഴെയുള്ളവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ച് മഹാരാഷ്ട്രയിലെ ഒരു ഗ്രാമം. യവത്മാല്‍ ജില്ലയിലെ ബന്‍സി എന്ന ഗ്രാമമാണ് ഇത്തരമൊരു നിരോധനം കൊണ്ടുവന്നത്.
കൂടാതെ നിയമം തെറ്റിക്കുന്നവര്‍ക്ക് 200 രൂപ പിഴ ചുമത്തുമെന്നും ഗ്രാമ കൗണ്‍സില്‍ അംഗങ്ങള്‍ പറഞ്ഞു. കുട്ടികള്‍ മൊബൈല്‍ ഫോണിന് അടിമകളാകുന്നുവെന്ന് ആരോപിച്ചാണ് നിയമം നടപ്പിലാക്കിയത്.