Webdunia - Bharat's app for daily news and videos

Install App

5 വർഷത്തിനിടെ ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിൽ ആത്മഹത്യ ചെയ്തത് 14032 കർഷകർ; ഒരു ദിവസം എട്ടു കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നുവെന്ന് കണക്ക്

2017 ജൂണിൽ സംസ്ഥാന സര്‍ക്കാര്‍ 34000 കോടി രൂപയുടെ കാര്‍ഷിക കടാശ്വാസം പ്രഖ്യാപിച്ചതിനു ശേഷം 4500 കര്‍ഷകരാണ് ജീവനൊടുക്കിയത്.

Webdunia
ശനി, 16 മാര്‍ച്ച് 2019 (11:17 IST)
മഹാരാഷ്ട്രയിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 14034 കർഷകർ. ഫട്നാവിസ് സർക്കാർ പ്രഖ്യാപിച്ച കാർഷിക കടാശ്വാസ പദ്ധതികൾക്ക് കർഷകരുടെ ദുരിതം കുറയ്ക്കാനായില്ലെന്നാണ് റിപ്പോർട്ട്. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണ് ഇക്കാര്യം ഉളളത്. 
 
2017 ജൂണിൽ സംസ്ഥാന സര്‍ക്കാര്‍ 34000 കോടി രൂപയുടെ കാര്‍ഷിക കടാശ്വാസം പ്രഖ്യാപിച്ചതിനു ശേഷം 4500 കര്‍ഷകരാണ് ജീവനൊടുക്കിയത്. സംസ്ഥാനത്തെ 89 ലക്ഷം കര്‍ഷകര്‍ക്ക് കടം എഴുതിതളളല്‍ പദ്ധതി ആശ്വാസമാകുമെന്നാണ്  മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ് നേരത്തെ വിശേഷിപ്പിച്ചത്. അര്‍ഹരായ എല്ലാ കര്‍ഷകരുടെയും ഒന്നര ലക്ഷം രൂപ വരെയുളള വായ്പ ഭൂവിസ്തൃതി പരിഗണിക്കാതെ എഴുതി തളളുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ കര്‍ഷക ആത്മഹത്യകളുടെ 32 ശതമാനവും പദ്ധതി പ്രഖ്യാപനത്തിനു ശേഷമുളളതാണ്.
 
2017 ജൂണ്‍ മുതല്‍ 2017 ഡിസംബര്‍ വരെയുളള കാലയളവിൽ 1755 കര്‍ഷകരാണ് ജീവനൊടുക്കിയത്. 2018ല്‍ 2761 പേര്‍ ആത്മഹത്യ ചെയ്തു. കടം എഴുതി തളളല്‍ പ്രഖ്യാപിച്ചതിന് ശേഷം 4516 പേര്‍ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയില്‍ ഒരു ദിവസം എട്ടു കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നുവെന്നാണ് കണക്ക്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ചു പീഡിപ്പിച്ച 65 കാരന് ജീവപര്യന്തം തടവ്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments