Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഹാരാഷ്ട്രയിൽ സ്വകാര്യ ആശുപത്രികളിലെ 80 ശതമാനം ചികിത്സാ സൗകര്യങ്ങൾ സർക്കാർ ഏറ്റെടുക്കുന്നു

മഹാരാഷ്ട്രയിൽ സ്വകാര്യ ആശുപത്രികളിലെ 80 ശതമാനം ചികിത്സാ സൗകര്യങ്ങൾ സർക്കാർ ഏറ്റെടുക്കുന്നു
, വെള്ളി, 22 മെയ് 2020 (09:42 IST)
മഹാരാഷ്ട്രയിൽ അതിവേഗം രോഗബാധിതരുടെ എണ്ണം വർധിയ്ക്കുന്ന പശ്ചാത്തലത്തിൽ സ്വകാര്യ ആശുപത്രികളിലെ 80 ശതമാനം സൗകര്യങ്ങൾ സർക്കാർ ഏറ്റെടുക്കുന്നു. സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുമായി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ഇതിലൂടെ മുംബൈയിൽ മാത്രം 4,400 കിടക്കകൾ ലഭിയ്ക്കും.
 
എച്ച്എന്‍ റിലയന്‍സ്, ലീലാവതി, ബ്രീച്ച് കാന്‍ഡി, ജസ് ലോക്ക്, ബോംബെ ഹോസ്പിറ്റല്‍, ഭാട്ടിയ, നാനാവതി, ഫോര്‍ട്ടിസ്, പിഡി ഹിന്ദുജ എന്നീ ആശുപത്രികളിലെ സൗകര്യങ്ങളാണ് സർക്കാർ ഏറ്റെടുക്കുന്നത്. ഈ ആശുപത്രികളിലെ കൊവിഡ് ചികിതിത്സ ഏകോപ്പിയ്ക്കുന്നതിന് പ്രത്യേക കേന്ദ്രം ഒരുക്കും മിതമായ നിരക്കിൽ ചികിത്സ ഒരുക്കാനാണ് തീരുമാനം. ഐസൊലേഷന്‍ വാര്‍ഡില്‍ 4,000 രൂപയും ഐസിയുവില്‍ 7,500 രൂപയും വെന്റിലേറ്ററിനായി 9,000 രൂപയും രോഗിയില്‍ നിന്ന് ഈടാക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അടുത്ത മൂന്നുമണിക്കൂറിനുള്ളി ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത, ആറ് ജില്ലകളിൽ ജാഗ്രതാ നിർദേശം