Mahatma Gandhi Death Anniversary: ഇന്ന് ജനുവരി 30, ഗാന്ധിജിയുടെ രക്തസാക്ഷി ദിനം
ബിര്‍ല ഹൗസില്‍ വെച്ച് നാഥുറാം ഗോഡ്സെ ഗാന്ധിക്ക് നേരെ നിറയൊഴിക്കുകയായിരുന്നു
Mahatma Gandhi Death Anniversary: ഇന്ന് ജനുവരി 30, മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനം. 1948 ജനുവരി 30 ന് തന്റെ 78-ാം വയസ്സിലാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മാഗാന്ധി കൊല്ലപ്പെട്ടത്. ഗാന്ധിജിയുടെ 76-ാം രക്തസാക്ഷി ദിനമാണ് ഇന്ന്.
ബിര്‍ല ഹൗസില്‍ വെച്ച് നാഥുറാം ഗോഡ്സെ ഗാന്ധിക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ഗാന്ധി സ്മൃതി എന്നാണ് ഈ സ്ഥലം ഇപ്പോള്‍ അറിയപ്പെടുന്നത്.
കടുത്ത വലതുപക്ഷ ഹിന്ദുത്വ വാദിയായിരുന്നു ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്സെ. ഹിന്ദു മഹാസഭ അംഗമായിരുന്നു. ഹിന്ദുത്വ ദേശീയവാദിയായ ഗോഡ്സെയ്ക്ക് ഗാന്ധിയുടെ ദര്‍ശനങ്ങളോട് കടുത്ത വിയോജിപ്പുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.