വിശാഖപട്ടണത്ത് ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിൽ അഗ്നിബാധ
വിശാഖപട്ടണം , ചൊവ്വ, 25 മെയ് 2021 (17:49 IST)
വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ പെട്രോളിയം പ്ലാന്റിൽ അഗ്നിബാധ. വിശാഖപട്ടണത്തെ ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിലാണ് അഗ്നിബാധയുണ്ടായത്. പ്ലാന്റിൽ നിന്നു പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Andhra Pradesh: Fire breaks out at HPCL plant in Visakhapatnam. District fire tenders being rushed to the spot. The cause of the incident yet to be ascertained. Details awaited. pic.twitter.com/n8JNfEqslx
പ്ലാന്റ് 3ൽ സ്ഫോടനം നടന്നതായി ഡിവിഷണല്‍ പോലീസ് കമ്മീഷണര്‍ ഐശ്വര്യ റോസ്തഗി അറിയിച്ചു. അഞ്ച് അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്‌ക്കാൻ ശ്രമിക്കുകയാണ്. അഗ്നിബാധ എന്തുകൊണ്ട് ഉണ്ടായി എന്നതിൽ വ്യക്തതയില്ല.ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല.