Select Your Language

Notifications

webdunia
webdunia
webdunia
webdunia

മീ ടു വിൽ ശ്രീലങ്കൻ ക്രിക്കറ്റർ മലിംഗക്കും പിടി വീണു; ഐ പി എൽ നടക്കുന്നതിനിടെ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതായി യുവതി

മീ ടു വിൽ ശ്രീലങ്കൻ ക്രിക്കറ്റർ മലിംഗക്കും പിടി വീണു; ഐ പി എൽ നടക്കുന്നതിനിടെ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതായി യുവതി
, വ്യാഴം, 11 ഒക്‌ടോബര്‍ 2018 (20:11 IST)
മീ ടുവിൽ മുൻ ശ്രീലങ്കൻ താരം അർജുൻ രണതുംഗ കുടുങ്ങിയത് കഴിഞ്ഞ ദിവസത്തെ വലിയ വെളിപ്പെടൂത്തലുളിലൊന്നായിരുന്നു, ഇപ്പോഴിതാ ശ്രീലങ്കൻ ക്രിക്കറ്റ് താരെഅമായ ലസിത് മലിംഗ തന്നെ പീഡിപ്പിക്കൻ ശ്രമിച്ചതായി അജ്ഞാതയായ യുവതി വെളിപ്പെടുത്തിയിഒരിക്കുകയാണ്. പ്രശസ്ത ഗായിക ചിൻ‌മയി ശ്രീപദയാണ് തന്റെ ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.
 
ഐ പി എൽ മത്സരങ്ങൾ നടക്കുസമയത്ത് ഹോട്ടലിൽ സുഹൃത്തിനെ അന്വേഷിച്ചു നടക്കുന്നതിനിടെ തന്നെ കിടക്കയിലേക്ക് തള്ളിയിട്ട് പീഡിപിക്കൻ ശ്രമിച്ചതായാണ് യുവതി ആരോപണം ഉന്നയിച്ചിരിക്കുന്നത്. അവിടെ നിന്നും പിന്നീട് താൻ ഓടി രക്ഷപ്പെടുജയായിരുന്നു എന്ന് യുവതി കുറിപ്പിൽ പറയുന്നു.
 
യുവതിയുടെ കുറിപ്പിനെ പൂർണരൂപം
 
എന്റെ പേരു വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല കുറച്ചു വർഷങ്ങൾക്ക് മുൻപ് മുംബൈയിലെ താമസിച്ചിരുന്ന ഹോട്ടലിൽ എന്റെ സുഹൃത്തിനെ തേടിയിറങ്ങിയതായിരുന്നു ഞാൻ. ഐ പി എൽ മത്സരങ്ങൾ നടക്കുന്ന സമയമായിരുന്നു അത്.
 
സുഹൃത്ത് തന്റെ മുറിയിലുണ്ട് എന്ന് പറാഞ്ഞ് മലിംഗ തന്നെ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. റൂമിലെത്തിയതും അയാൾ എന്നെ കട്ടിലിലേക്ക് തള്ളിയിട്ടു. പിന്നീട് എന്റെ ദേഹത്തേക്ക് ചാടി വീണു. തടക്കാനുള്ള ശേഷി എനിക്കുണ്ടയിരുന്നില്ല. ഭയംകൊണ്ട് ഞൻ കണ്ണും വായും അടച്ചുപിടിച്ച് കിടന്നു. 
 
ബലമായി അയാൾ എന്നെ ചുംബിക്കുകയും ചെയ്തു അപ്പോഴേക്കുയും റൂമിലേക്ക് എന്തിനോ ഹോട്ടൽ ജീവനക്കാരൻ വന്നു. വാതിൽ തുറക്കാനായി അയാൾ എഴുന്നേറ്റപ്പൊൾ ഞാൽ ബാത്‌റൂമിനുള്ളിൽ കയറി ഒളിച്ചു. ഹോട്ടൽ ജീവനക്കാരൻ പോയതിനു പിന്നാലെ ഞാൻ മുറിയിഒൽ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. എനിക്കറിയാം ഞാൻ മനഃപൂർവം അയാളുടെ മുറിയിലേക്ക് പോയതാണെന്ന് ആളുകൾ പറയും. അത് ഞാൻ അർഹിക്കുന്നതെന്നെന്ന് പറയാനും ആളുകൾ ഉണ്ടാവും.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോൺഗ്രസ് ബി ജെ പിയുടെ കൊടിക്കീഴിലെന്ന് മന്ത്രി എം എം മണി