Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയ് മല്യയ്ക്ക് തിരിച്ചടി; സ്വത്തുക്കള്‍ കണ്ടുകെട്ടാൻ ബാങ്കുകൾക്ക് അനുമതി

വിജയ് മല്യയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ബാങ്കുകൾക്ക് ട്രൈബ്യൂണൽ അനുമതി

വിജയ് മല്യയ്ക്ക് തിരിച്ചടി; സ്വത്തുക്കള്‍ കണ്ടുകെട്ടാൻ ബാങ്കുകൾക്ക് അനുമതി
ബെംഗളൂരു , വ്യാഴം, 19 ജനുവരി 2017 (12:28 IST)
ബാങ്കുകളില്‍ നിന്നു കോടിക്കണക്കിനു രൂപ വായ്പയെടുത്ത് രാജ്യംവിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ബാങ്കുകൾക്ക് അനുമതി നല്‍കി. സ്വത്തുക്കൾ കണ്ടുകെട്ടുന്നതുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ നല്‍കിയ അപേക്ഷ ട്രൈബ്യൂണൽ അംഗീകരിക്കുകയായിരുന്നു.
 
മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷർ എയർലൈൻസിന്റെ പേരിലെടുത്ത വായ്പയും പലിശയും കൂടി 9000 കോടിയിലധികം രൂപ കുടിശിക വരുത്തിയതു സംബന്ധിച്ച കേസിലാണ് ട്രൈബ്യൂണൽ ബെംഗളൂരു ബെഞ്ച് ഈ വിധി പ്രസ്ഥാവിച്ചത്.
 
എസ്‌ബിഐയുടെ നേതൃത്വത്തിലുള്ള ബാങ്കിങ് കൺസോർഷ്യം നൽകിയ ഹർജികളിലാണു ബെംഗളൂരു ബെഞ്ചിന്റെ ഈ നടപടി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാമൂഹികമാധ്യമങ്ങളിലൂടെയുള്ള വ്യക്തിഹത്യ: പേരുവിവരങ്ങള്‍ സഹിതം കാവ്യ മാധവൻ ഐജിക്ക് പരാതി നൽകി