Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാര്‍ മുതല്‍ വിമാനയാത്രവരെ; മന്ത്രിമാരുടെ ധൂര്‍ത്തിന് കടിഞ്ഞാണിട്ട് മമത - മുഖ്യമന്ത്രി അറിയാതെ ഇനിയൊന്നും പാടില്ല

കൊല്‍ക്കൊത്ത , വെള്ളി, 6 ജൂലൈ 2018 (16:52 IST)
മന്ത്രിമാരുടെ ധൂര്‍ത്തിന് കടിഞ്ഞാണിട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഔദ്യോഗിക വാഹനങ്ങള്‍, വിമാനയാത്ര, വിദേശയാത്രകള്‍, വിരുന്ന് സത്കാരങ്ങള്‍ എന്നിവയ്‌ക്കാണ് മുഖ്യമന്ത്രി കര്‍ശന  നിയന്ത്രണം കൊണ്ടുവന്നത്.

മന്ത്രിമാരെ കൂടാതെ സര്‍ക്കാര്‍ ജിവനക്കാര്‍ക്കും സാമ്പത്തിക നിയന്ത്രണങ്ങള്‍ ബാധകമാണ്. മന്ത്രിമാര്‍ക്കും ജീവനക്കാര്‍ക്കും ഒരു ഔദ്യോഗിക വാഹനം മതിയെന്നാണ് വ്യാഴാഴ്‌ച ചേര്‍ന്ന യോഗത്തില്‍ മമത വ്യക്തമാക്കിയിരിക്കുന്നത്.

ആഭ്യന്തര റൂട്ടിലുള്ള എല്ലാ വിമാനയാത്രകളിലും മന്ത്രിമാര്‍ എക്കോണമി ക്ലാസ് മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളൂ. വിദേശ യാത്രകള്‍ അനിവാര്യമാണെങ്കില്‍ പ്രത്യേക അനുമതി ആവശ്യമാണ്. വിരുന്ന് സത്കാരങ്ങള്‍ വെട്ടിക്കുറയ്‌ക്കാനും മമത നിര്‍ദേശം നല്‍കി.

ഒന്നിലധികം വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഉടന്‍ തന്നെ അതാതു വകുപ്പുകളില്‍ തിരിച്ചേല്‍പ്പിക്കണം. വിദേശയാത്രകള്‍ നടത്തേണ്ട മന്ത്രിമാര്‍ മുഖ്യമന്ത്രിയില്‍ നിന്നും അനുമതി വാങ്ങണമെന്നും മമത വ്യക്തമാ‍ക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വ്യാജ സന്ദേശങ്ങൾ തടയാൻ വാട്സാപ്പിന്റെ പുത്തൻ വിദ്യ