ആന്ധ്രാ മുന്‍മുഖ്യമന്ത്രിയുടെ ബയോപ്പിക്കില്‍ മമ്മൂട്ടി ?

രാജശേഖര റെഡ്ഡിയായി മമ്മൂട്ടി?

Webdunia
ശനി, 6 ജനുവരി 2018 (09:22 IST)
ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥ സിനിമയാകുന്നുവെന്ന റിപ്പോർട്ട് നേരത്തേ വന്നതാണ്. റെഡ്ഡിയുടെ ജീവിതകഥ സിനിമയാകുമ്പോൾ ചിത്രത്തിൽ നായകനായി മമ്മൂട്ടി എത്തിയേക്കുമെന്ന് സൂചന. 
 
സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുമ്പോഴാണ് മമ്മൂട്ടി നായകനായേക്കുമെന്ന ഊഹാപോഹങ്ങള്‍ പുറത്തുവരുന്നത്. മമ്മൂട്ടിക്കൊപ്പം തന്നെ തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയുടെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.
 
എന്നാല്‍, കാസ്റ്റിംഗിന്റെ കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. കാസിറ്റിങ്ങിനെ കുറിച്ചൊന്നും ഇപ്പോൾ വ്യക്തമായി പറയാൻ കഴിയില്ലെന്നാണ് സംവിധായകന്‍ മാഹി വി രാഘവ് പറയുന്നത്. 1999-2004 വരെയുള്ള കാലഘട്ടത്തിന്റെ കഥയാണ് യാത്ര എന്ന് പേരിട്ടിരിക്കുന്ന ബയോപിക്കിലൂടെ പറയുന്നത്. 
 
മമ്മൂട്ടിയോ നാഗാര്‍ജ്ജുനയോ സിനിമയില്‍ അഭിനയിക്കുന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം നല്‍കിയിട്ടില്ല. നാഗാര്‍ജ്ജുന സിനിമയുടെ മുഴുവന്‍ സ്‌ക്രിപ്റ്റ് കാണണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

സമ്പദ് വ്യവസ്ഥ തകർന്നോ? കരുതൽ സ്വർണം വിൽക്കാനൊരുങ്ങി റഷ്യൻ കേന്ദ്രബാങ്ക്

മണ്ഡലകാലം രണ്ടാഴ്ച്ച തികയുമ്പോൾ ശബരിമലയിൽ എത്തിയത് 12 ലക്ഷത്തിനടുത്ത് തീർത്ഥാടകർ

ഡിറ്റ്‌വാ സ്വാധീനം സംസ്ഥാനത്തെ തണുത്ത അന്തരീക്ഷ സ്ഥിതി ഉച്ചയോടെ മാറും, ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

Ditwah Cyclone: ഡിറ്റ്‌വാ ചുഴലിക്കാറ്റ്: തമിഴ്‌നാട്- പുതുച്ചേരി തീരങ്ങളിൽ ശക്തമായ മഴ

യുവതി വിവാഹിതയാണെന്നറിയാം, സംസാരിച്ചത് ഭര്‍ത്താവിന്റെ ഉപദ്രവം വിവരിച്ചെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

അടുത്ത ലേഖനം
Show comments