പാർവതി പറഞ്ഞത് ശരിയോ തെറ്റോ ആയിക്കോട്ടേ, ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്? - മുരളി ഗോപി

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളാണ് പാര്‍വ്വതിയെന്ന് മുരളി ഗോപി

വെള്ളി, 5 ജനുവരി 2018 (14:58 IST)
മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളാണ് പാര്‍വ്വതിയെന്ന് നടന്‍ മുരളിഗോപി. കസബയെ വിമർശിച്ചതിന്റെ പേരിൽ പാർവതിക്ക് നേരെ സൈബർ ആക്രമണം ഉണ്ടായി. വിഷയത്തിൽ പാർവതിയെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുരളി ഗോപി.
 
പാർവതി പറഞ്ഞത് തെറ്റോ ശരിയോ ആയിക്കൊള്ളട്ടെ, പറഞ്ഞതിന്റെ പേരില്‍ അവര്‍ പങ്കുകൊള്ളുന്ന സിനിമകള്‍ക്ക് നേരെ പടനീക്കം നടത്തുക എന്നത് തികച്ചും നിരാശാജനകമാണെന്ന് മുരളി ഗോപി ഫേസ്ബുക്കിൽ കുറിച്ചു.
 
മുരളി ഗോപിയുടെ വാക്കുകൾ:
 
മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളാണ് പാർവ്വതി. അവർ ഒരു അഭിപ്രായം (അത് തെറ്റോ ശരിയോ ആയിക്കൊള്ളട്ടെ!) പറഞ്ഞതിന്റെ പേരിൽ അവർ പങ്കുകൊള്ളുന്ന സിനിമകൾക്ക് നേരെ പടനീക്കം നടത്തുക എന്നത് തികച്ചും നിരാശാജനകമാണ്. ഒരുപാട് പേരുടെ പ്രയത്നമാണ് ഒരു സിനിമ. അഭിപ്രായങ്ങളെ അഭിപ്രായങ്ങൾ കൊണ്ടോ മൗനം കൊണ്ടോ നേരിടാം. അസഭ്യം കൊണ്ടും ആയുധം കൊണ്ടും നേരിട്ടാൽ... ഓർമ്മയാകുന്നത് ഔചിത്യവും മര്യാദയും ആയിരിക്കും. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മുടി വെട്ടിക്കാന്‍ വന്നയാളുടെ തലയില്‍ ബാര്‍ബറുടെ അതിക്രമം; തലയുടെ മധ്യഭാഗം ഷേവ് ചെയ്തു, ചെവി മുറിച്ചുകളഞ്ഞു!