മൊബൈൽ ഫോൺ ഓർഡർ ചെയ്‌തു, ലഭിച്ചത് അലക്ക് സോപ്പ്; ദേഷ്യം സഹിക്കവയ്യാതെ യുവാവ് ചെയ്‌തത്

മൊബൈൽ ഫോൺ ഓർഡർ ചെയ്‌തു, ലഭിച്ചത് അലക്ക് സോപ്പ്; ദേഷ്യം സഹിക്കവയ്യാതെ യുവാവ് ചെയ്‌തത്

Webdunia
ചൊവ്വ, 30 ഒക്‌ടോബര്‍ 2018 (16:39 IST)
ഫോൺ ഓർഡർ ചെയ്‌ത യുവാവിന് ലഭിച്ചത് അഞ്ച് രൂപ വിലയുള്ള അലക്ക് സോപ്പ്. വെസ്‌റ്റ് ബംഗാളിലാണ് തികച്ചും വിചിത്രമായ സംഭവം നടന്നിരിക്കുന്നത്. സംഭവത്തെത്തുടർന്ന് ഫോൺ ഓർഡർ ചെയ്‌ത അഫ്രതുൽ എന്ന ടിവി ഓപ്പറേറ്റർ പോസ്‌റ്റുമാസ്‌റ്ററായ കിഷോറൊ മോഹൻദാസിന്റെ കൈവിരൽ കടിച്ചു. 
 
3500 രൂപയുടെ ഫോണായിരുന്നു അഫ്രതുൽ ഓർഡർ ചെയ്‌തത്. പോസ്‌റ്റ്‌മാസ്‌റ്റർ പണം അഫ്രതുലിന്റെ കൈയിൽ നിന്ന് പണം വാങ്ങിയതിന് ശേഷം പാർസർ കൊടുക്കുകയായിരുന്നു. എന്നാൽ പാർസൽ തുറന്ന അഫ്രതുൽ ഞെട്ടി. ഫോണിന് പകരം ബാർ സോപ്പ്. ശേഷം താൻ നൽകിയ 3500 രൂപയും ഷിപ്പിംഗ് ചാർജ്ജ് 98 രൂപയും തിരികെ നൽകാൻ ആവശ്യപ്പെട്ടെങ്കിലും പോസ്‌റ്റ്‌മാസ്‌റ്റർ അത് നിരസിക്കുകയായിരുന്നു.
 
'പണം തിരിച്ച് തരാനാകില്ലെന്ന് പോസ്‌റ്റ്‌മാസ്‌റ്റർ പറഞ്ഞെങ്കിലും അയാൾ തന്റെ ക്യാഷ് ബോക്‌സ് തട്ടിയെടുക്കാൻ നോക്കി. ഞാൻ ശക്തിപ്രാപിച്ച് നിന്നെങ്കിലും അയാൾ എന്റെ കൈവിരൽ കടിച്ച് പണം തട്ടിയെടുക്കാൻ ശ്രമിച്ചു. അയാളെ തടയാൻ ഞാൻ അവിടെ കൂടിനിന്നവരോട് പറയുകയായിരുന്നു. ശേഷം അയാളെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു'- പോസ്‌റ്റ്‌മാസ്റ്റർ പറഞ്ഞു.
 
'ക്യാഷ് ബോക്‌സ് മുഴുവനായി തട്ടിയെടുക്കണമെന്ന് ഉദ്ദേശമായിരുന്നില്ല, ഞാൻ ഫോണിനായി നൽകിയ പണം തിരികെ ലഭിക്കണമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ'- അഫ്രതുൽ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാജ്യം ഒരു മുസ്ലീം രാജ്യമാണ്; സൗദി അറേബ്യ, തുര്‍ക്കി, ഇറാഖ്, ഖത്തര്‍, ഒമാന്‍, ഇന്തോനേഷ്യ എന്നിവയല്ല

യാത്രക്കാര്‍ക്ക് വൃത്തിയുള്ള ടോയ്ലറ്റുകള്‍ ഉപയോഗിക്കാന്‍ സഹായിക്കുന്നതിനായി 'KLOO' ആപ്പ് പുറത്തിറക്കാനൊരുങ്ങി കേരളം

വാനോളം കേരളം; അതിദാരിദ്ര്യ മുക്തമാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം, മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

അതിദാരിദ്ര്യമുക്ത പ്രഖ്യാപനം: മമ്മൂട്ടി തിരുവനന്തപുരത്ത്, മോഹന്‍ലാലും കമലും എത്തില്ല

ആഭ്യന്തര കലാപം രൂക്ഷം: സുഡാനിൽ കൂട്ടക്കൊല, സ്ത്രീകളെയും കുട്ടികളെയും നിരത്തിനിർത്തി വെടിവച്ചുകൊന്നു

അടുത്ത ലേഖനം
Show comments