Select Your Language

Notifications

webdunia
webdunia
webdunia
webdunia

5G സ്മാർട്ട്ഫോൺ വിപണിയിലെത്തിക്കാനൊരുങ്ങി വൺപ്ലസ്

5G സ്മാർട്ട്ഫോൺ വിപണിയിലെത്തിക്കാനൊരുങ്ങി വൺപ്ലസ്
, ചൊവ്വ, 23 ഒക്‌ടോബര്‍ 2018 (15:05 IST)
4Gയിൽ നിന്നും 5Gലേക്ക് സ്പെക്ട്രം മാറുന്നതിന്റെ ഭാഗമായി സ്മാർട്ട് ഫോൺ കമ്പനികളും ഇപ്പോൾ 5G ഫോണുകൽ വിപണിയിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. 2019തോടുകൂടി വൺപ്ലസിന്റെ 5G   സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
 
വൺപ്ലസ് 7 ആകും വൺപ്ലസിന്റെതായി ആദ്യം പുറത്തിറങ്ങുന്ന 5G ഫോൺ എന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. വണ്‍പ്ലസിന്റെ ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണ്‍ 6ടി ഈ മാസം 29ന് വിപണിയിൽ അവതരിപ്പിക്കും. 6.4 ഇഞ്ച് വാട്ടര്‍ഡ്രോപ്പ് നോച്ച്‌ ഡിസ്‌പ്ലേയിലാണ് ഫോൺ പുറത്തിറങ്ങുന്നത്.
 
രാജ്യത്ത് ഏറ്റവും കൂടുതൽ വിലക്കപ്പെടുന്ന സ്മാർട്ട് ഫോണായ ഷവോമിയും അടുത്തവർഷം 5G സ്മാർട്ട്ഫോണുകൾ ഈ വർഷം തന്നെ വിപണിയിൽ എത്തിക്കും എന്ന് വ്യക്തമാക്കിയിരുന്നു. മി മാക്സ് 3 ആണ് ഷവോമി 5G സപ്പോർട്ടിൽ പുറത്തിരക്കുന്ന ഫോൺ. ഒക്ടോബർ 25ന് ചൈനയിൽ ഫോൺ അവതരിപ്പിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖ്യമന്ത്രിയുടെ വാദങ്ങൾക്ക് നാളെ മറുപടി നൽകും: വാർത്താ സമ്മേളനം നടത്തുമെന്ന് പന്തളം രാജകുടുംബം