പതിനേഴുകാരന് ഗോരക്ഷാ പ്രവർത്തകരുടെ ക്രൂരമര്‍ദ്ദനം: രണ്ടു പേര് അറസ്റ്റില്‍
പതിനേഴുകാരന് ഗോരക്ഷാ പ്രവർത്തകരുടെ ക്രൂരമര്‍ദ്ദനം
വടക്കേ ഇന്ത്യയിൽ വീണ്ടും ഗോരക്ഷാ പ്രവർത്തകരുടെ ആക്രമണം. വെള്ളിയാഴ്ചയാണ് ഉജ്ജയിനില്‍ വെച്ചാണ് കൗമാരക്കാരന് മര്‍ദ്ദനമേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങൾ എഎൻഐ വാർത്താ ഏജൻസി പുറത്തുവിട്ടതോടെയാണ് വിവരം പുറം ലോകമറിഞ്ഞത്.
ജിവാജിഗഞ്ച് സ്വദേശിയായ പതിനേഴുകാരനെയാണ് ജനക്കൂട്ടം ആക്രമിച്ചത്. പശുവിനെ കൊല്ലാൻ എങ്ങനെ ധൈര്യം വന്നെന്നും പശു ഞങ്ങളുടെ മാതാവാണ് എന്ന് ആക്രോശിച്ചുമായിരുന്നു മർദനം.
മർദ്ദിക്കരുതെന്ന് കൗമാരക്കാരൻ അപേക്ഷിക്കുന്നുണ്ടെങ്കിലും ചുറ്റും കൂടി നിന്നവര്‍ അക്രമം തുടര്‍ന്നു. യുവാവിനെ വടികളും ബെല്‍റ്റുകളും ഉപയോഗിച്ച് അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു.
മര്‍ദ്ദനം കാണാന്‍ നിരവധി പേര് ചുറ്റും കൂടിയിരുന്നുവെങ്കിലും ഇവരാരും പ്രതികരിച്ചില്ല.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ പശുവിന്റെ പേരിലല്ല, പണത്തിന്റെ പേരിലാണ് കൗമാരക്കാരനു മർദനമേറ്റതെന്നാണ് ജിവാജിഗഞ്ച് പൊലീസിന്റെ വിശദീകരണം.