Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാച്ചിലര്‍ പാര്‍ട്ടി ആഘോഷം കഴിഞ്ഞ് മടങ്ങിയ യുവാവിന് ദാരുണാന്ത്യം

ബാച്ചിലര്‍ പാര്‍ട്ടി ആഘോഷിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം മടങ്ങുകയായിരുന്ന യുവാവ് കാറപകടത്തില്‍ മരിച്ചു.

newdelhi
ന്യൂഡല്‍ഹി , ഞായര്‍, 4 സെപ്‌റ്റംബര്‍ 2016 (15:51 IST)
ബാച്ചിലര്‍ പാര്‍ട്ടി ആഘോഷിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം മടങ്ങുകയായിരുന്ന യുവാവ് കാറപകടത്തില്‍ മരിച്ചു. ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു അപകടം നടന്നത്. ഡല്‍ഹി സ്വദേശി അഭിജിത്ത് സിംഗ് (24) ആണ് മരിച്ചത്.
 
ലജ്പത് നഗറില്‍ നിന്നും ആസാദ്പൂരിലെ വീട്ടിലേക്കുളള വഴിമധ്യേയാണ് അപകടമുണ്ടായത്. അഭിജിത്ത് സഞ്ചരിച്ച കാര്‍ ഫ്‌ളൈഓവറില്‍  നിന്നും താഴേക്ക് പതിക്കുകയായിരുന്നു. അദ്ദേഹം മദ്യപിച്ചിരുന്നോ എന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ വ്യക്തമാവൂ എന്ന് പൊലീസ് അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹെല്‍ത്തി കേരള: 2153 ഭക്ഷണശാലകള്‍ക്ക് നോട്ടീസ്, 24 എണ്ണം പൂട്ടി