Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോവിഡ് ബാധിച്ച അമ്മയെ വഴിയില്‍ ഉപേക്ഷിച്ച് മകന്‍, തിരിഞ്ഞുനോക്കാതെ മകളും

കോവിഡ് ബാധിച്ച അമ്മയെ വഴിയില്‍ ഉപേക്ഷിച്ച് മകന്‍, തിരിഞ്ഞുനോക്കാതെ മകളും
, തിങ്കള്‍, 26 ഏപ്രില്‍ 2021 (16:32 IST)
കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മകന്‍ വഴിയില്‍ ഉപേക്ഷിച്ച അമ്മ ചികിത്സയിലിരിക്കെ മരിച്ചു. അമ്മയെ ഉപേക്ഷിച്ചതിന് മകനെതിരെ പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ കാന്‍പൂരിലാണ് സംഭവം. 
 
കാന്‍പൂര്‍ കന്റോണ്‍മെന്റ് സ്വദേശിയായ വിശാലാണ് കഴിഞ്ഞ ദിവസം അമ്മയെ റോഡില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞത്. കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് സ്ത്രീക്ക് കടുത്ത ശ്വാസം തടസം അനുഭവപ്പെട്ടിരുന്നു. ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായപ്പോള്‍ അമ്മയെ ഉപേക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. ചക്കേരി മേഖലയിലെത്തി ഇയാള്‍ അമ്മയെ ഉപേക്ഷിച്ചു. സഹോദരിയുടെ വീടിനു മുന്നിലുള്ള റോഡിന് സമീപമാണ് യുവാവ് അമ്മയെ ഉപേക്ഷിച്ചത്. 
 
മകളും അമ്മയെ കയ്യൊഴിഞ്ഞു. ഗുരുതരാവസ്ഥയിലായതിനാലാണ് മകള്‍ അമ്മയെ വീട്ടില്‍ കൊണ്ടുപോകാതിരുന്നത്. സംഭവം കണ്ടെത്തിയ നാട്ടുകാര്‍ സ്ത്രീയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ കണ്ടെത്തിയ പോലീസാണ് ആംബുലന്‍സ് വിളിച്ച് സ്ത്രീയെ ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിലിരിക്കെ ഇവര്‍ മരണത്തിന് കീഴടങ്ങി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക്ഡൗണ്‍: കര്‍ണാടകയില്‍ പൊതുഗതാഗതം പൂര്‍ണമായും നിര്‍ത്തുന്നു