Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ യുവാവിന് പിന്നീട് സംഭവിച്ചത് - വീഡിയോ

പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ യുവാവിനെ കൊണ്ട് കാല്‍ തിരുമിച്ച പൊലീസ് ഉദ്യേഗസ്ഥന് സസ്‌പെന്‍ഷന്‍‍

പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ യുവാവിന് പിന്നീട് സംഭവിച്ചത് - വീഡിയോ
ലക്‌നൗ , തിങ്കള്‍, 1 ഓഗസ്റ്റ് 2016 (16:35 IST)
പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ യുവാവിനെ കൊണ്ട് കാല്‍ തിരുമിച്ച പൊലീസ് ഉദ്യേഗസ്ഥന് സസ്‌പെന്‍ഷന്‍‍. ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ മോഹന്‍ലാല്‍ഗഞ്ച് പൊലീസ് സ്റ്റേഷനിലെ സെക്ഷന്‍ ഓഫീസര്‍ റാം യാഗ്യ യാദവിനെയാണ് സസ്‌പെന്റ് ചെയ്തത്.
 
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. താന്‍ പരാതി സ്വീകരിക്കണമെങ്കില്‍ തന്റെ കാല്‍ തിരുമ്മിതരണമെന്ന് രാം യാദവ് യുവാവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യം ഒരു തമാശയാണ് താന്‍ ആദ്യം കരുതിയതെന്നും തന്നെ നിര്‍ബന്ധിച്ച് കാല്‍ തിരുമ്മിക്കുകയായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്‍ ചെയ്തതെന്നും യുവാവ് നല്‍കിയ പരാതിയില്‍ പറയുന്നു.
 
യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുതിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ച് കൊണ്ടിരിക്കുകയാണ്.
 
 ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വധക്കേസ്: ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കെതിരെ പുനരന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി