ആറുമാസത്തെ പ്രണയം, പിന്നീട് വിവാഹം; ശേഷം ഒരു മണിക്കൂറിനുള്ളിൽ വേർപിരിയലും- സിനിമയെ വെല്ലുന്ന ട്വിസ്റ്റ്!

വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഇവർ സ്വന്ത ഇഷ്ടപ്രകാരം വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു.

Webdunia
തിങ്കള്‍, 6 മെയ് 2019 (09:39 IST)
ആറു മാസത്തെ പ്രണയത്തിനൊടുവിൽ വിവാഹം ചെയ്ത പെൺകുട്ടിയെ വിവാഹം നടന്ന ഒരു മണിക്കൂറിനുള്ളിൽ ഉപേക്ഷിച്ചു. തമിഴ്നാട്ടിലെ വെല്ലൂരിലാണ് സിനിമാക്കഥകളെ വെല്ലുന്ന ട്വിസ്റ്റുകളുമായി ഒരു വിവാഹവും വേർപിരിയലും നടന്നത്.
 
മുൻസിപ്പൽ കൗൺസിലറായ സെൽവ ബാലാജിയും സഹപ്രവർത്തകയായ യുവതിയും തമ്മിലുള്ള വിവാഹ ബന്ധമാണ് വീട്ടുകാരുടെ ഇടപെടലിനെ തുടർന്ന് വെറും ഒരു മണിക്കൂർ കൊണ്ട് അവസാനിച്ചത്. ആറ് മാസത്തെ പ്രണയത്തിനൊടുവിലാണ് സെ‌ൽവ തന്റെ കാമുകിയോട് വിവാഹ അഭ്യർഥന നടത്തിയത്. യുവതി വിവാഹത്തിന് സമ്മതം മൂളി. എന്നാൽ വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഇവർ സ്വന്ത ഇഷ്ടപ്രകാരം വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഓഫീസിലെത്തിയ സെ‌ൽവ യുവതിയെ കൂട്ടി പള്ളിയിൽ ക്രിസ്ത്യൻ മതാചാരപ്രകാരം വിവാഹിതരായി. 
 
വിവാഹവിവരം അറിഞ്ഞെത്തിയ വീട്ടുകാര്‍ ഇരുവരെയും അവരവരുടെ വീടുകളിലേക്ക് കൂട്ടിക്കൊണ്ടു പോയി. തന്റെ ഭർത്താവിനെ തട്ടിക്കൊണ്ടി പോയെന്ന് കാട്ടി യുവതി പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. എന്നാൽ മകനെ തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായി സെൽവയുടെ മാതാപിതാക്കളും പൊലീസ് സ്റ്റേഷനിലെത്തി.
 
രണ്ട് കൂട്ടരും പരാതിയുമായെത്തിയതോടെ ഭാര്യാ-ഭർത്താക്കൻമാർ തന്നെ ആലോചിച്ച് സ്വന്തം ജീവിതത്തെക്കുറിച്ച് തീരുമാനത്തിലെത്താൻ പൊലീസ് ആവശ്യപ്പെട്ടു. പിന്നാലെ തന്നെ ബാലാജി മാതാപിതാക്കൾക്കൊപ്പം പോകാന്‍ തീരുമാനിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് വെറും ഒരു മണിക്കൂറിനുള്ളിൽ തന്നെയാണ് ഭാര്യയെ വേണ്ടെന്ന് വച്ച് ഇയാൾ വീട്ടുകാർക്കൊപ്പം പോയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ലളിതമായ തന്ത്രത്തിലൂടെ വൈദ്യുതി ബില്‍ 10% വരെ കുറയ്ക്കാം

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പോലീസ് ടെസ്റ്റിന് പരിശീലനം; തൃശ്ശൂരില്‍ രാവിലെ ഓടാന്‍ പോയ 22 കാരി കുഴഞ്ഞുവീണു മരിച്ചു

ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്താന്‍ അധികാരം ഉണ്ട്; ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അഡ്മിനിസ്‌ട്രേറ്റര്‍

യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നുവീണു

അടുത്ത ലേഖനം
Show comments