ലോക്സ്ഭയിലേക്ക് മത്സരിക്കാനില്ലെന്ന് കമൽഹാസൻ, എല്ലാ സ്ഥാനാർത്ഥികളിലും തന്റെ മുഖമുണ്ട്,തേരാളിയാവുന്നതിൽ സന്തോഷം
മക്കള്‍ നീതി മയ്യത്തിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കഴിഞ്ഞയാഴ്ചയാണ് പുറത്തിറക്കിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കമല്‍ഹാസന്‍. മക്കള്‍ നീതി മയ്യം മാനിഫെസ്റ്റോയും രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയും പുറത്തിറക്കി കൊണ്ട് സംസാരിക്കവെയാണ് മത്സരരംഗത്തേക്ക് ഇല്ലെന്ന് കമല്‍ഹാസന്‍ പ്രഖ്യാപിച്ചത്. എല്ലാ സ്ഥാനാര്‍ത്ഥികളിലും തന്റെ മുഖമുണ്ടെന്നും തേരാളിയാവുന്നതില്‍ സന്തോഷമുണ്ടെന്നും കമല്‍ഹാസന്‍ പറഞ്ഞു. കോയമ്പത്തൂരില്‍ പാര്‍ട്ടി വൈസ് പ്രസിഡന്റ് ഡോ. മഹേന്ദ്രന്‍ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
50 ലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്നും അതില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം നല്‍കുമെന്നും തുല്ല്യവേതനം ഉറപ്പാക്കുമെന്നും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായി കമല്‍ഹാസന്‍ പറഞ്ഞു.
ഗവര്‍ണര്‍മാരെ നിയമസഭാംഗങ്ങള്‍ തെരഞ്ഞെടുക്കുന്ന സാഹചര്യമുണ്ടാക്കും, ഫ്രീവൈഫൈ, ഹൈവേകളിലെ ടോള്‍ ഒഴിവാക്കും, റേഷന്‍ വീട്ടിലെത്തിക്കും തുടങ്ങിയ വാഗ്ദാനങ്ങളും പത്രികയിലുണ്ട്.
മക്കള്‍ നീതി മയ്യത്തിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കഴിഞ്ഞയാഴ്ചയാണ് പുറത്തിറക്കിയത്. 21 സ്ഥാനാര്‍ത്ഥികളെയായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കമല്‍ മല്‍സരിക്കുമെന്നു സൂചനയുള്ള പൊള്ളാച്ചി, രാമനാഥപുരം മണ്ഡലങ്ങള്‍ പട്ടികയില്‍ ഇല്ലാതിരുന്നതോടെ പുതിയ. പട്ടികയില്‍ പേരുണ്ടാവുമെന്ന് സൂചനയുണ്ടായിരുന്നു.