Webdunia - Bharat's app for daily news and videos

Install App

വാഹനത്തില്‍ നിന്ന് ബാറ്ററി മോഷ്ടിച്ചുവെന്നാരോപിച്ച് ആൾക്കൂട്ട ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

പൊലീസ് സ്ഥലത്തെത്തി ഇരുവരെയും ആശുപത്രിയിലെത്തി ച്ചെങ്കിലും മുബാറക് മരിക്കുകയായിരുന്നു.

തുമ്പി ഏബ്രഹാം
വ്യാഴം, 7 നവം‌ബര്‍ 2019 (10:29 IST)
ജാര്‍ഖണ്ഡില്‍ മോഷണം അരോപിച്ച് 48 കാരനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. വാഹനത്തില്‍ നിന്ന് ബാറ്ററി മോഷ്ടിച്ചുവെന്നാരോപിച്ചാണ് ആള്‍ക്കൂട്ടം രണ്ടുപേരെ മര്‍ദ്ദിച്ചത്. ബൊക്കാറോയിലെ ഗോവിന്ദ് പൂരില്‍ വച്ചായിരുന്നു ആക്രമണം. ബാറ്ററിയുമായി പോകുകയായിരുന്ന മുബാറക് അന്‍സാരി,അക്തര്‍ അന്‍സാരി എന്നിവരെ ആള്‍ക്കൂട്ടം തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു.
 
സംഭവത്തിന്റെ വീഡിയോയില്‍ മുബാറകിനെ ചെരുപ്പുകൊണ്ട് അടിക്കുകയും, കുറ്റം ഏറ്റുപറയാന്‍ നിര്‍ബന്ധിക്കുന്നതും കാണാം. ആക്രമണത്തില്‍ മുബാറകിന്റെ താടിയെല്ലു തകര്‍ന്നിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇരുവരെയും ആശുപത്രിയിലെത്തി ച്ചെങ്കിലും മുബാറക് മരിക്കുകയായിരുന്നു.
 
മോഷണം നടത്തിവരുന്നവഴിയാണ് ആളുകള്‍ ഇവരെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇത് മതത്തിന്റെ പേരിലുള്ള അക്രമമല്ലെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്നുണ്ടായ 22ാമത്തെ കൊലപാതകമാണിത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: വീണ്ടും കുടയെടുക്കാന്‍ ടൈമായി; മഴ സജീവമാകും, വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്

മാറിമാറി കല്യാണം കഴിച്ചത് സ്‌നേഹം കിട്ടാന്‍, എന്നെ പുറത്തുവിടരുത്; വിവാഹതട്ടിപ്പ് കേസ് പ്രതിയുടെ വാക്കുകള്‍

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

അടുത്ത ലേഖനം
Show comments