Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാന്‍ഡസ് ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടില്‍ നാല് പേര്‍ മരണപ്പെട്ടു; 200 ലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

മാന്‍ഡസ് ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടില്‍ നാല് പേര്‍ മരണപ്പെട്ടു; 200 ലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

സിആര്‍ രവിചന്ദ്രന്‍

, ശനി, 10 ഡിസം‌ബര്‍ 2022 (18:32 IST)
മാന്‍ഡസ് ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടില്‍ നാല് പേര്‍ മരണപ്പെട്ടു. 200 ലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. താഴ്ന്ന ഇടങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി കിടക്കുകയാണ്. ചെന്നൈ ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുകയും ചെയ്യുന്നു. തകര്‍ന്ന കെട്ടിടങ്ങള്‍ക്ക് അടിയില്‍പെട്ടും വൈദ്യുതാഘാതം ഏറ്റുമാണ് നാലുപേര്‍ മരിച്ചത്. 
 
ചെങ്കല്‍പേട്ട്, കാഞ്ചിപുരം, വീഴുപ്പുരം ജില്ലകളില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. ചെന്നൈ നഗരത്തില്‍ ആകെ 400 മരങ്ങള്‍ കടപുഴകി വീണു. കൂടാതെ ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് 27 വിമാനങ്ങളുടെ സര്‍വീസ് വൈകിപ്പിച്ചു. തീരദേശ മേഖലകളില്‍ നിരവധി വീടുകള്‍ക്കാണ് നാശനഷ്ടം ഉണ്ടായത്. 50ലധികം ബോട്ടുകള്‍ തകരുകയും ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് നാളെ മുതല്‍ ചൊവ്വാഴ്ച വരെ വ്യാപകമായ മഴയ്ക്ക് സാധ്യത