Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭര്‍ത്താവ് അപകടത്തില്‍ മരിച്ചു; കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത് യുവതി

ഭര്‍ത്താവ് അപകടത്തില്‍ മരിച്ചു; കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത് യുവതി

സിആര്‍ രവിചന്ദ്രന്‍

, ഞായര്‍, 17 ഏപ്രില്‍ 2022 (14:42 IST)
ഭര്‍ത്താവ് അപകടത്തില്‍ മരിച്ചതിലുള്ള വിഷമത്തില്‍ കുഞ്ഞിനെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തു. മംഗളൂരുവിലാണ് സംഭവം. ആറുമാസം പ്രായമുള്ള കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. 36കാരനായ ഗംഗാധര്‍ ബി കമ്മാര എന്ന ഫയര്‍ ഫോഴ്‌സ് ജീവനക്കാരന്റെ മരണവാര്‍ത്ത ഇദ്ദേഹത്തിന്റെ ഭാര്യ അറിഞ്ഞതിനെ തുടര്‍ന്നാണ് സംഭവം. ഇന്നലെ രാത്രി എട്ടരയ്ക്ക് മംഗളൂരുവിലെ കുട്ടികാനയിലെ എന്‍എച്ച് 55 മറികടക്കവെയാണ് അപകടം ഉണ്ടായത്. 
 
വിവരം അറിഞ്ഞതിനെ തുടര്‍ന്ന് 30കാരിയായ ഭാര്യ ശ്രുതി കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. അപകടത്തില്‍ ട്രാഫിക് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശ്രീനിവാസന്റെ വധം: പോപ്പുലര്‍ ഫ്രണ്ട് സുബൈറിന്റെ കൊലപാതകത്തിന് പിന്നിലെ വൈരമാണ് കാരണമെന്ന് എഫ്‌ഐആര്‍