അനിശ്ചിതത്വം നീങ്ങി; എൻ ബിരേൻ സിംഗ് മണിപ്പൂർ മുഖ്യമന്ത്രിയാകും - കക്ഷി നേതാവായി തെരഞ്ഞെടുത്തു
എൻ ബിരേൻ സിംഗ് മണിപ്പൂർ മുഖ്യമന്ത്രിയാകും
എന്‍ ബിരേന്‍ സിംഗിനെ മണിപ്പൂരിലെ ബിജെപിയുടെ നിയമസഭാകക്ഷി നേതാവായി എതിരില്ലാതെ തെരഞ്ഞെടുത്തു. ദേശീയ ഫുട്ബോൾ താരമായിരുന്ന ബിരേൻ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ വ്യക്തിയാണ്. സർക്കാർ രൂപീകരിക്കുന്നതിനുള്ള അവകാശവാദവുമായി ഉടൻതന്നെ ഗവർണറെ കാണുമെന്നും ബിരേൻ അറിയിച്ചു.
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിർന്ന നേതാക്കൾ എന്നിവരോടുള്ള നന്ദി അറിയിച്ച സിങ് മണിപ്പുരിൽ മികച്ച ഭരണം കൊണ്ടുവരുമെന്നും പറഞ്ഞു.
അതിനിടെ മുഖ്യമന്ത്രിസ്ഥാനം ഉടന്‍ രാജിവെക്കുമെന്ന് ഇബോബി സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്നോ നാളെയോ രാജിവെക്കുമെന്ന് സിംഗ് വ്യക്തമാക്കി.
മണിപ്പൂരിലെ 60 അംഗ സഭയിൽ 31 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 15 വർഷമായി കോൺഗ്രസ് തട്ടകമായ മണിപ്പൂരിനെ നഷ്ടപ്പെട്ടാൽ അത് പാർട്ടിക്ക് കനത്ത ആഘാതമാണ് ഉണ്ടാക്കുക. അതിനാൽ ഭരണം നിലനിർത്താനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുക.