Webdunia - Bharat's app for daily news and videos

Install App

27കോടിയുടെ മയക്കുമരുന്നുമായി ബിജെപി നേതാവ് അറസ്‌റ്റില്‍; ആയുധങ്ങളും പിടിച്ചെടുത്തു

27കോടിയുടെ മയക്കുമരുന്നുമായി ബിജെപി നേതാവ് അറസ്‌റ്റില്‍; ആയുധങ്ങളും പിടിച്ചെടുത്തു

Webdunia
വ്യാഴം, 21 ജൂണ്‍ 2018 (13:13 IST)
27 കോടി രൂപ വില വരുന്ന മയക്കുമരുന്നുമായി ബിജെപി നേതാവ് പിടിയില്‍. ബിജെപി നേതാവും ബിജെപി നേതാവും മണിപ്പൂര്‍ ചാന്ദല്‍ ജില്ലയിലെ സ്വയം ഭരണാധികാരമുളള ജില്ലാ കൗണ്‍സില്‍ ചെയര്‍മാനുമായ ലട്ട്‌ഖോസി സുവിനെയാണ് നാര്‍ക്കോട്ടിക്‌സ് വിഭാഗം അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പം ഏഴുപേര്‍ പിടിയിലായി.

രഹസ്യവിവരത്തെ തുടര്‍ന്നാണ് ലങ്കോലിലെ ഗെയിം വില്ലേജിലെ ലട്ട്‌ഖോസിയുടെ വീട്ടില്‍ പൊലീസും നാര്‍ക്കോട്ടിക്‌സ് സംഘവും പരിശോധന നടത്തിയത്. തിരച്ചിലില്‍ രണ്ട് സ്യൂട്ട് കേസുകളിലായി സൂക്ഷിച്ചിരുന്ന മയക്കു മരുന്നുകള്‍ കണ്ടെടുക്കുകയായിരുന്നു.

4.5 കിലോ ഹെറോയിന്‍, 28 കിലോഗ്രാം മയക്കുമരുന്ന് ഗുളിക, 57.18 ലക്ഷം രൂപ, 95,000 രൂപയുടെ നിരോധിച്ച നോട്ടുകള്‍, രണ്ട് തോക്കുകളും, രണ്ട് തോക്ക് ലൈസന്‍സ് ബുക്ക് എന്നിവയും നാര്‍ക്കോട്ടിക്‌സ് സംഘം പിടിച്ചെടുത്തു. തുടര്‍ന്ന് ലട്ട്‌ഖോസി ഉള്‍പ്പെടയുള്ള ഏഴുപേരെ പൊലീസ് പിടികൂടുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക ഉടന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് കെഎസ്എഫ്ഇയുടെ നോട്ടീസ്

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തട്ടിയ 6 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍; കൈപ്പറ്റിയ തുക 18% പലിശയോടെ തിരിച്ചടയ്ക്കണം

അറസ്റ്റ് ചെയ്യാനെത്തിയ എസ്.ഐയെ കടിച്ച് പോക്‌സോ കേസ് പ്രതി

എംപോക്‌സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരില്‍ രോഗലക്ഷണമുണ്ടെങ്കില്‍ ആരോഗ്യവകുപ്പിനെ അറിയിക്കുക

പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് പീഡനം: ഒന്നും രണ്ടും പ്രതികൾക്ക് തടവ് ശിക്ഷ

അടുത്ത ലേഖനം
Show comments