കോണ്‍ഗ്രസ് തോറ്റു, ജയിച്ചത് ബിജെപി; ഗോവയിൽ പരീക്കർ സർക്കാർ വിശ്വാസവോട്ടു നേടി
ഗോവയിൽ പരീക്കർ സർക്കാർ വിശ്വാസവോട്ടു നേടി
സർക്കാർ രൂപീകരണം തർക്കത്തിലായ ഗോവയിൽ മുഖ്യമന്ത്രി മനോഹർ പരീക്കർ വിശ്വാസവോട്ടു നേടി. 13 അംഗങ്ങൾ മാത്രമുള്ള ബിജെപി മറ്റു പാർട്ടികളുടെ സഹായത്തോടെ 22 അംഗങ്ങളുടെ പിന്തുണ നേടിയാണ് ഭൂരിപക്ഷം തെളിയിച്ചത്.
ഗോവ ഫോർവേഡ് പാർട്ടിയുടെ മൂന്ന് അംഗങ്ങൾ, മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയുടെ മൂന്നംഗങ്ങൾ മൂന്നു സ്വതന്ത്രർ എന്നിവരാണ് ബിജെപിയെ പിന്തുണയ്‌ക്കുന്നത്. സുപ്രീംകോടതി നിർദേശപ്രകാരം നടത്തിയ വിശ്വാസവോട്ടെടുപ്പ് നടന്നത്.
40 അംഗ നിയമ സഭയിൽ 21 പേരുടെ പിന്തുണയാണ് സർക്കാരുണ്ടാക്കാൻ വേണ്ടത്. 13 സീറ്റുകൾ നേടിയ ബിജെപി ചെറു പാര്‍ട്ടികളുടെ പിന്തുണ ഉറപ്പിച്ച് സർക്കാറുണ്ടാക്കാൻ അവകാശവാദം ഉന്നയിക്കുകയായിരുന്നു.
ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചില്ലില്ലെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസാണ് സുപ്രീം കോടതിയെ സമീപിച്ചത്. തുടർന്ന് 48 മണിക്കൂറിനകം വിശ്വാസവോട്ടു തേടാൻ സുപ്രീം കോടതി ബിജെപി സർക്കാരിന് നിർദേശം നൽകുകയായിരുന്നു.