Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജയലളിതയെ ആരോ അപായപ്പെടുത്തിയതാകാം; വെളിപ്പെടുത്തലുമായി പ്രമുഖ സിനിമാ താരം രംഗത്ത്

ജയലളിതയെ അപായപ്പെടുത്തിയതോ ?; വെളിപ്പെടുത്തലുമായി സിനിമാ താരം രംഗത്ത്

ജയലളിതയെ ആരോ അപായപ്പെടുത്തിയതാകാം; വെളിപ്പെടുത്തലുമായി പ്രമുഖ സിനിമാ താരം രംഗത്ത്
ചെന്നൈ , തിങ്കള്‍, 12 ഡിസം‌ബര്‍ 2016 (17:42 IST)
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയെ ആരോ അപായപ്പെടുത്തിയതാകാമെന്ന് തമിഴ് നടൻ മൻസൂർ അലിഖാന്‍. ജയലളിതയുടെ മരണത്തെ കുറിച്ച് അന്വേഷണം വേണം. ചെറിയ അളവിൽ വിഷം നൽകി കൊല്ലാൻ ശ്രമിച്ചിരുന്നവരെ നേരത്തെ തന്നെ അമ്മ അകറ്റി നിറുത്തിയിരുന്നുവെന്നും ഖാൻ വ്യക്‌തമാക്കി.

ജയലളിത ആശുപത്രിയില്‍ കഴിഞ്ഞ നാളുകളിലെ വ്യക്തമായ വിവരങ്ങള്‍ പുറത്തു വിടാന്‍ അധികൃതരോ ആശുപത്രിയോ തയാറായിട്ടില്ല. അമ്മയുടെ ആരോഗ്യത്തെ സംബന്ധിച്ച് പല വാര്‍ത്തകളാണ് പുറത്തുവന്നിരുന്നത്. ഒരു ചിത്രം പോലും പുറത്തുവിടാന്‍ ആരും തയാറായില്ല. സുഖം പ്രാപിച്ചുവെന്ന് വ്യക്തമാക്കിയതിന് പിന്നാലെ ഹൃദയാഘാതം വന്നുവെന്നതും ദുരൂഹതയുണ്ടാക്കുന്നതാണെന്നും ഖാൻ പറഞ്ഞു.

ജയലളിതയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. പാര്‍ട്ടിയിലെ ഒരു വിഭാഗം പ്രവര്‍ത്തകരും അമ്മയുടെ മരണത്തിന്റെ സത്യാവസ്ഥ അറിയണമെന്ന് വ്യക്തമാക്കിയിരുന്നു. നേരത്തെ, നടി ഗൗതമിയും ജയലളിതയുടെ നിര്യാണത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയലളിതയുടേത് തങ്കഹൃദയം, ഞാൻ അവരെ വേദനിപ്പിച്ചിട്ടുണ്ട്: ഏറ്റുപറഞ്ഞ് രജനീകാന്ത്