Webdunia - Bharat's app for daily news and videos

Install App

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ ലൈംഗിക പീഡന പരാതി ലഭിച്ചിട്ടില്ലെന്ന് ഉജ്ജയിൻ ബിഷപ്പ്

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ ലൈംഗിക പീഡന പരാതി ലഭിച്ചിട്ടില്ലെന്ന് ഉജ്ജയിൻ ബിഷപ്പ്

Webdunia
ചൊവ്വ, 7 ഓഗസ്റ്റ് 2018 (11:01 IST)
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ ലൈംഗികമായി പീഡിപ്പിച്ചതായി കന്യാസ്‌ത്രീ പറഞ്ഞിട്ടില്ലെന്ന് ഉജ്ജയിൻ ബിഷപ്പ് മാർ.സെബാസ്‌റ്റ്യൻ വടക്കേൽ മൊഴി നൽകി. മൊഴിയെടുക്കാനെത്തിയ അന്വേഷണ സംഘത്തോടാണ് ബിഷപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.
 
അതേസമയം, ജലന്ധര്‍ ബിഷപ്പുമായി ചില പ്രശ്‌നങ്ങളുണ്ടെന്നും ബിഷപ്പ്  മാനസികമായി പീഡിപ്പിക്കുന്നുവെന്നും കന്യാസ്ത്രീ പറഞ്ഞിരുന്നു. സന്ന്യാസ സഭയിലെ ഭരണപരമായ ചില പ്രശ്നങ്ങളെക്കുറിച്ചാണ് പറഞ്ഞത്. ഇക്കാര്യം നേരിട്ടും ഇമെയിലിലൂടെയും പറഞ്ഞിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിനായി കുറവിലങ്ങാട് മഠത്തിലെത്തി ചര്‍ച്ച നടത്തിയിരുന്നുവെന്നും ബിഷപ്പ് അന്വേഷണ സംഘത്തെ അറിയിച്ചു. 
 
കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് പരാതി നല്‍കിയത് ഉജ്ജയിന്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേല്‍ വഴിയാണെന്ന് കന്യാസ്ത്രീ നേരത്തെ അന്വേഷണ സംഘത്തിനെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഉജ്ജയിന്‍ ബിഷപ്പിന്റെ മൊഴിയെടുത്തത്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

അടുത്ത ലേഖനം
Show comments