കന്യാസ്ത്രീയെ ജലന്ധർ ബിഷപ്പ് ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പൂർണമായും പിന്തുണച്ച് ജലന്ധർ രൂപത. ജലന്ധർ രൂപത പാസാകിയ പ്രമേയത്തിലാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് പൂർണമായും പിന്തുണ  നൽകുന്നത്.
 
									
			
			 
 			
 
 			
					
			        							
								
																	
	 
	ആരോപണം ഉന്നയിച്ച കന്യാസ്ത്രീക്ക് സ്വാഭാവ ദൂഷ്യങ്ങൾ ഉണ്ട്. ഇതിനെതിരെ ലഭിച്ച പരാതികളീലെ തുടർ നടപടികൾ തടയുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ആരോപണം ഉന്നയിക്കുന്നത് എന്നാണ് പ്രമേയത്തിൽ പറയുന്നത്. 
 
									
										
								
																	
	 
	ജലന്ധർ രൂപത പാസാക്കിയ പ്രമേയത്തിന്റെ പൂർണ രൂപം
	 
	 
	ജലന്ധര്‍ രൂപത അധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ഫ്രാങ്കോ മുളക്കലിനെതിരെ എം.ജെ. സന്യാസിനി സമൂഹത്തിലെ അംഗമായ ഒരു സിസ്റ്റര്‍ ആരോപിച്ച തെറ്റായ കള്ളപ്രചാരണത്തിനും, ഗൂഢലക്ഷ്യത്തോടെ നല്‍കിയ ലൈംഗികപീഡനം സംബന്ധിച്ച പോലീസ് പരാതിക്കുമെതിരെ ജലന്ധര്‍ രൂപത ഒന്നടങ്കം രംഗത്തുവരുകയും അപലപിക്കുകയും വസ്തുത വിരുദ്ധമായ ഈ കപട ആരോപണത്തെ രൂപത കണ്‍സള്‍ട്ടേഴ്‌സ് സമതി അര്‍ഹിക്കുന്ന ഗൗരവത്തോടെ തള്ളിക്കളയുകയും ചെയ്യുന്നു.
 
									
											
									
			        							
								
																	
	 
	ആരോപണവിധേയനായ സിസ്റ്റര്‍ അംഗമായ എം.ജെ. കോണ്‍ഗ്രിഗേഷന്‍ അവരുടെ ആരോപണവിധേയയായ സിസ്റ്ററിനെതിരെ ലഭിച്ച ഗുരുതരമായ സ്വഭാവദൂഷ്യവുമായി ബന്ധപ്പെട്ടുള്ള ഒരു പരാതിയില്‍ അന്വേഷണവും അതിന്മേലുള്ള തുടര്‍നടപടികളും തടയുന്നതിനുവേണ്ടിയും സ്വന്തം സ്വാര്‍ഥതാല്പര്യങ്ങളായ കുറവിലങ്ങാട് ആസ്ഥാനമാക്കി ബീഹാര്‍ റീജണുണ്ടാക്കി അതിന്റെ അധികാരത്തിലിരിക്കാനും അതിനു തന്നെ പിന്താങ്ങുന്നവരെ സംരക്ഷിക്കാനുള്ള ബ്ലാക്‌മെയില്‍ തന്ത്രമാണിതെന്നും ജലന്ധര്‍ രൂപതയും വിശ്വാസിസമൂഹവും ഒന്നടങ്കം വിശ്വസിക്കുകയും പ്രസ്താവിക്കുകയും ചെയ്യുന്നു.
 
									
					
			        							
								
																	
	 
	അഭിവന്ദ്യ പിതാവിന് നേരെയുള്ള വധഭീഷണി സംബന്ധിച്ചുള്ള പരാതിയില്‍ നടക്കുന്ന പോലീസ് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാന്‍ ചെന്നപ്പോളാണ് ഈ സിസ്റ്റര്‍ ഇത്തരത്തിലുള്ള ഒരു ആരോപണം ഉന്നയിച്ചത് എന്നത് ഇതിന്റെ പുറകിലുള്ള ഗൂഢലക്ഷ്യമെന്തെന്നതു വ്യക്തമാക്കുന്നു. മാത്രവുമല്ല രൂപതയുടെ കുറവിലങ്ങാടുള്ള ഓള്‍ഡേജ്‌ഹോമിനോട് ചേര്‍ന്നുള്ള പിതാക്കന്മാര്‍ക്കും ബഹുമാനപ്പെട്ട വൈദികര്‍ക്കും കേരളത്തില്‍ വരുമ്പോള്‍ താമസിക്കാനുള്ള ഔദ്യോഗിക ഗസ്റ്റ് റെസിഡെന്‍സിലുള്ള ഗസ്റ്റ് രജിസ്റ്റര്‍ നോക്കി ഏതൊക്കെ ദിവസങ്ങളില്‍ അഭിവന്ദ്യപിതാവ് അവിടെ താമസിച്ചിട്ടുണ്ടെന്നു മനസിലാക്കി ആ ദിവസങ്ങളിലൊക്കെ ബിഷപ്പ് തന്നെ പീഡിപ്പിച്ചിട്ടുണ്ട് എന്നുപറയുന്ന സിസ്റ്ററിന്റെ കുശാഗ്രബുദ്ധിയെയും ദുഷ്ട മനസാക്ഷിയെയും ജലന്ധര്‍ രൂപത അതീവ ഗൗരവത്തോടെ അപലപിക്കുന്നു. അതോടൊപ്പം ഈ വിഷയത്തില്‍ രൂപതയിലെ രണ്ടോ മൂന്നോ വൈദികരുടെ ഭാഗത്തുനിന്നുമുള്ള ഒറ്റപ്പെട്ട ശബ്ദത്തെ അവരുടെ മന:സാക്ഷിക്കും ദൈവഹിത്തിനും ഭരമേല്പിക്കുന്നു.
 
									
					
			        							
								
																	
	അഭിവന്ദ്യപിതാവിന്റെ എം.ജെ. സന്യാസിനി സമൂഹത്തിന്മേലുള്ള ഇടപെടലിനെക്കുറിച്ച് ആരോപണവിധേയയായ സിസ്റ്റര്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ മാധ്യമങ്ങളിലൂടെ ഉന്നയിക്കുന്നത് ശ്രദ്ധയില്‍പ്പെടുകയുണ്ടായി. ഇതിന്മേലുള്ള രൂപതയുടെ കണ്‍സള്‍ട്ടേഴ്‌സ് സമിതിയുടെ ഔദ്യോഗികനിലപാട് ചുവടെ ചേര്‍ക്കുന്നു.
 
									
			                     
							
							
			        							
								
																	
	 
	ജലന്ധര്‍ രൂപതയുടെ കീഴിലുള്ള സന്യാസിനിസഭയാണ് മിഷനറീസ് ഓഫ് ജീസസ്. ജലന്ധര്‍ രൂപതയുടെ ബിഷപ്പാണ് ഈ സന്യാസിനി സമൂഹത്തിന്റെ രക്ഷാധികാരി. രക്ഷാധികാരി എന്നനിലയില്‍ മേല്‍പ്പറഞ്ഞ സന്യാസിനി സമൂഹത്തിന്റെ ആവശ്യാനുസരണം വേണ്ട മാര്‍ഗനിര്‍ദ്ദേശം സമയാസമയം നല്‍കുവാന്‍ അഭിവന്ദ്യപിതാവ് ബാധ്യസ്ഥനാണ്.
 
									
			                     
							
							
			        							
								
																	
	വ്യക്തിപരമായ കാരണങ്ങളാല്‍ കുറച്ച് സിസ്‌റ്റേഴ്‌സ് സന്യാസിനി ജീവിതം ഉപേക്ഷിച്ചതിന്മേല്‍ ഓരോ മഠത്തിലും കുറഞ്ഞത് നാല് സിസ്‌റ്റേഴ്‌സ് എങ്കിലും ഉണ്ടാകണമെന്ന മാനദണ്ഡം പാലിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ രൂപത കണ്‍സള്‍ട്ടേഴ്‌സ് സമിതി മേല്‍പ്പറഞ്ഞ സാഹചര്യം പഠിച്ച് അഞ്ചു മഠങ്ങള്‍ താല്‍ക്കാലികമായി അടയ്ക്കുവാനും ഈ സഭയില്‍ കൂടുതല്‍ അംഗങ്ങളുണ്ടാകുന്ന പക്ഷം ഭാവിയില്‍ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കുവാനും തീരുമാനിച്ചു.
 
									
			                     
							
							
			        							
								
																	
	 
	ഈ സമൂഹത്തിന്റെ ആത്മീയവും ഭൗതികവുമായ കാര്യങ്ങളില്‍ ഇവര്‍ക്ക് തുണയായി ഇവരുടെ ആവശ്യപ്രകാരം വൈദികരെ അഭിവന്ദ്യപിതാവ് നിയമിച്ചിട്ടുണ്ട്. മേല്‍പ്പറഞ്ഞ ബഹുമാനപ്പെട്ട വൈദികര്‍ക്കും സന്യാസിനി സമൂഹത്തിനും ആവശ്യാനുസരണം മാര്‍ഗനിര്‍ദ്ദേശം നല്‍കുക എന്നത് പിതാവിന്റെ കടമയാകുന്നു.
 
									
			                     
							
							
			        							
								
																	
	<br />4. മേല്‍പ്പറഞ്ഞ കാര്യങ്ങളിലൊന്നിലും അഭിവന്ദ്യപിതാവിന്റെ ഭാഗത്തുനിന്നും അമിതമായ കൈകടത്തല്‍ ഉണ്ടായിട്ടില്ലെന്ന് രൂപത കണ്‍സള്‍ട്ടേഴ്‌സ് സമിതി ഒറ്റക്കെട്ടായി അറിയിക്കുന്നു.
 
									
			                     
							
							
			        							
								
																	
	സത്യത്തിന്റെയും നീതിയുടെയും വിജയത്തിനായുള്ള അഭിവന്ദ്യപിതാവിന്റെ പോരാട്ടത്തില്‍ ജലന്ധര്‍ രൂപത ഒറ്റക്കെട്ടായി പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അടിയുറച്ചുനില്‍ക്കുന്നു. രൂപതയിലെ തന്റെ അജപാലന ദൗത്യത്തിന് ഒരു കുറവും വരുത്താതെ ദൈവികശക്ത