Webdunia - Bharat's app for daily news and videos

Install App

വിവാഹിതയാണെങ്കിലും മകൾ മകൾ തന്നെ, വിവാഹിതകളെ ഒഴിവാക്കുന്നത് സ്ത്രീസമത്വത്തിന് ദോഷകരം

Webdunia
വെള്ളി, 6 ജനുവരി 2023 (20:53 IST)
വിവാഹിതനോ അവിവാഹിതനോ ആയാലും മകൻ മകനായി തുടരുമെങ്കിൽ മകളുടെ കാര്യത്തിലും അതങ്ങനെ തന്നെയെന്ന് കർണാടക ഹൈക്കോടതി. വിവാഹത്തിലൂടെ മകൻ്റെ സ്ഥാനം മാറുന്നില്ലെങ്കിൽ മകളുടെയും മാറുന്നതല്ലെന്നും ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു.
 
2001ൽ ഓപ്പറേഷൻ പരാക്രമിനിടെ ജീവൻ നഷ്ടപ്പെട്ട സുബേദാർ രമേശ് ഖണ്ഡപ്പയുടെ മകൾ പ്രിയങ്ക പാട്ടീൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി.വിവാഹിതയാണെന്ന് കാണിച്ച് സൈനിക് വെൽഫയർ ബോർഡ് ആശ്രിത കാർഡ് നിഷേധിച്ചതിനെ തുടർന്നാണ് പ്രിയങ്ക കോടതിയെ സമീപിച്ചത്.
 
അച്ഛൻ മരിക്കുമ്പോൾ 10 വയസായിരുന്നു പ്രിയങ്കയ്ക്ക് പ്രായം. 2020ൽ കർണാടകയിലെ സർക്കാർ കോളേജുകളിലെ അസിസ്റ്റൻ്റ് പ്രഫസർ നിയമനത്തിൽ സംവരണം ലഭിക്കാൻ ആശ്രിത കാർഡ് ഉപയോഗിക്കാൻ പ്രിയങ്ക തീരുമാനിച്ചു. എന്നാൽ വിവാഹിതയാണെന്ന കാരണത്താൽ ഇത് നിഷേധിക്കുകയായിരുന്നു. ഇതിനെതിരെയാണ് പ്രിയങ്ക പരാതി നൽകിയത്.

സൈനിക വെൽഫെയർ ബോർഡിൻ്റെ തീരുമാനം സമത്വം ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ 14ആം അനുച്ഛേദത്തിൻ്റെ ലംഘനമാണെന്ന് ഹൈക്കോടതി ചൂണ്ടികാട്ടി. പതിറ്റാണ്ടുകൾ മുൻപുള്ള മാതൃകയുടെ പേരിൽ വിവാഹിതകളെ മാറ്റി നിർത്തുന്നത് സ്ത്രീകളുടെ മുന്നോട്ടുള്ള യാത്രയെ തടസ്സപ്പെടുത്തുമെന്നും കോടതി നിരീക്ഷിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ

വിർച്വൽ അറസ്റ്റ് തട്ടിപ്പ്: 83 കാരന് 8.8 ലക്ഷം നഷ്ടപ്പെട്ടു

കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു- ഈസ്റ്റര്‍ സഹകരണ വിപണി ആരംഭിച്ചു; സാധനങ്ങള്‍ക്ക് 10 ശതമാനം മുതല്‍ 35 ശതമാനം വരെ വിലക്കുറവ്

അടുത്ത ലേഖനം
Show comments