Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 7 January 2025
webdunia

സകലകലാവല്ലഭന്‍ ! പാട്ട് പാടി ആളുകളെ കയ്യിലെടുത്ത് പ്രണവ് മോഹന്‍ലാല്‍, വീഡിയോ വൈറല്‍

സകലകലാവല്ലഭന്‍ ! പാട്ട് പാടി ആളുകളെ കയ്യിലെടുത്ത് പ്രണവ് മോഹന്‍ലാല്‍, വീഡിയോ വൈറല്‍

കെ ആര്‍ അനൂപ്

, വെള്ളി, 6 ജനുവരി 2023 (09:07 IST)
പ്രണവ് മോഹന്‍ലാല്‍ സിനിമകള്‍ ചെയ്യുന്നത് പോലും ചിലപ്പോള്‍ തങ്ങളില്‍ ഒന്നായ യാത്രകള്‍ ചെയ്യാനുള്ള തുക കണ്ടെത്താനാകും. അഭിനയ ലോകത്ത് നിന്ന് പലപ്പോഴും അകന്ന് നില്‍ക്കാറുള്ള യുവ നടന്‍ വിരലില്‍ എണ്ണാവുന്ന സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളൂ. എന്നാല്‍ സാഹസികതയുടെ തോഴന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കുന്ന വീഡിയോകള്‍ക്ക് ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ തന്റെ ലൈവ് പെര്‍ഫോമന്‍സിന്റെ വീഡിയോയാണ് പ്രണവ് മോഹന്‍ലാല്‍ പങ്കുവെച്ചത്.
 
യാത്രകളിലാണ് താരം, അതിനിടയില്‍ ഒരു വേദിയില്‍ ലൂയിസ് ആംസ്ട്രോങ്ങിന്റെ 'സെന്റ് ജെയിംസ് ഇന്‍ഫേമറി ബ്ലൂസ്' എന്ന ഗാനം ആലപിക്കുന്ന പ്രണവിന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
പ്രണവിനെ പാടാനും നന്നായി അറിയുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. സകലകലാവല്ലഭന്‍ എന്നൊക്കെയാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍.
 
പ്രണാമം മോഹന്‍ലാല്‍ ഈ വര്‍ഷം സിനിമയില്‍ സജീവമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുള്ള സൂചനകള്‍ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ നല്‍കിയിരുന്നു.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാലും മമ്മൂട്ടിയും എത്തി,ബാബുരാജിന്റെ മകന്‍ അഭയ് വിവാഹിതനായി, വീഡിയോ