Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹത്തിന് നിർബന്ധിച്ചു: ലിവ് ഇൻ പങ്കാളിയെ കാറിടിച്ച് കൊലപ്പെടുത്തി യുവാവ്

Live in relationship

അഭിറാം മനോഹർ

, തിങ്കള്‍, 20 ജനുവരി 2025 (14:04 IST)
വിവാഹത്തിന് നിര്‍ബന്ധിച്ചതിന് ലിന്‍ ഇന്‍ പങ്കാളിയെ കാറിടിച്ച് കൊലപ്പെടുത്തി യുവാവ്. റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായി ജോലി ചെയ്തിരുന്ന ഗീത ശര്‍മ(30) എന്ന യുവതിയുടെ മൃതദേഹമാണ് വാഹനം കയറിയ നിലയില്‍ റോഡരികില്‍ നിന്നും കണ്ടെത്തിയത്. മൃതദേഹം കണ്ട പ്രദേശവാസികള്‍ ഉടന്‍ തന്നെ പോലീസിനെ അറിയിക്കുകയായിരുന്നു. ആശുപത്രിയിലെത്തിയപ്പോഴേക്കും യുവതി മരിച്ചിരുന്നു.
 
തലയിലും ശരീരത്തിന്റെ വിവിധഭാഗങ്ങളിലും മാരകമായ പരിക്കുകളുണ്ടായിരുന്നു. റായ്ബറേലി സ്വദേശിയായ ഗീത ഏറെനാളായി പിജിഐയില്‍ ഗിരിജ ശങ്കര്‍ എന്നയാള്‍ക്കൊപ്പമായിരുന്നു താമസം. ഗീതയുടെ കുടുംബം നല്‍കിയ പരാതിയില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്നുണ്ടായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. വിവാഹിതനായ ഗിരിജാ ശങ്കര്‍ കുടുംബത്തെ അറിയിക്കാതെയാണ് ഗീതയ്‌ക്കൊപ്പം താമസിച്ചിരുന്നത്. വിവാഹം കഴിക്കണമെന്ന് ഗീത സമ്മര്‍ദ്ദം ചെലുത്തിയതാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്ന് പോലീസ് പറയുന്നു. ഗീതയുടെ പേരില്‍ ഒരു കോടിയുടെ ഇന്‍ഷുറന്‍സ് പോളിസിയുമുണ്ട്. ഇതിന്റെ അവകാശിയായി ഗിരിജാശങ്കറിന്റെ പേരാണ് നല്‍കിയിട്ടുള്ളത്. ഈ തുക തട്ടിയെടുക്കാനാണ് പ്രതി കൊലപാതകം നടത്തിയതെന്നാണ് ഗീതയുടെ കുടുംബത്തിന്റെ വാദം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൈബർ തട്ടിപ്പിലൂടെ 10 ലക്ഷം തട്ടിയ കേസിലെ പ്രതിയെ പോലീസ് ജാർഖണ്ഡിൽ നിന്നു പിടികൂടി