പുതുച്ചേരി കോൺഗ്രസിൽ കൂട്ടരാജി. കോൺഗ്രസിൽ നിന്നും അഞ്ച് സംസ്ഥാന ജനറൽ സെക്രട്ടറിമാർ, മുൻ എംഎൽഎ ഉൾപ്പടെയാണ് രാജി വെച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് പുതുച്ചേരിയിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കികൊണ്ട് മുന്‍ പാര്‍ട്ടി അധ്യക്ഷനും മന്ത്രിയുമായ നമശിവായം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കളുടെ രാജി.
അതേസമയം കൂടുതൽ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടർന്നാൽ പുതുച്ചേരിയിൽ സർക്കാർ വീഴും. രാജിവെച്ച നേതാക്കൾ ബിജെപിയില്‍ ചേരും. ബിജെപി നേതൃത്വവുമായി നേതാക്കള്‍ ചര്‍ച്ച നടത്തിയതായാണ് റിപ്പോർട്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നാരായണസ്വാമിക്കൊപ്പം മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പരിഗണിച്ച നേതാവാണ് നമശിവായം. തെക്കന്‍ തമിഴ്നാട്ടിലും പുതുച്ചേരിയിലും വലിയ സ്വാധീനമുള്ള മുതിര്‍ന്ന നേതാവാണ് ഇദ്ദേഹം.