Select Your Language

Notifications

webdunia
webdunia
webdunia
webdunia

രഘുറാം രാജനെ മാധ്യമങ്ങള്‍ മാലാഖയെ പോലെ അവതരിപ്പിക്കുന്നെന്ന് സുബ്രഹ്‌മണ്യന്‍ സ്വാമി

രഘുറാം രാജനെതിരെ വീണ്ടും സുബ്രഹ്‌മണ്യന്‍ സ്വാമി

രഘുറാം രാജന്‍
ന്യൂഡൽഹി , തിങ്കള്‍, 8 ഓഗസ്റ്റ് 2016 (16:32 IST)
മാധ്യമങ്ങള്‍ മാലാഖയെ പോലെയാണ് രഘുറാം രാജനെ അവതരിപ്പിക്കുന്നതെന്ന് എം പിയും ബി ജെ പി നേതാവുമായ സുബ്രഹ്‌മണ്യന്‍ സ്വാമി. രഘുറാം രാജനെ മാധ്യമങ്ങള്‍ അനുകൂലിക്കുന്നത് രാജ്യത്തിന് പുറത്തുനിന്നുള്ള ചില തല്പരകക്ഷികള്‍ക്ക് വേണ്ടിയണെന്നും അദ്ദേഹം പറഞ്ഞു.
 
രഘുറാം പോയാൽ ഓഹരി വിപണി തകരുമെന്നാണ് അവർ പ്രചരിപ്പിക്കുന്നതെന്നും എന്നാല്‍ സത്യത്തിൽ വിപണി മെച്ചപ്പെടുകയാണെന്നും സ്വാമി പറഞ്ഞു.
 
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പലിശ നിരക്കുകൾ വർധിപ്പിച്ച് തകർക്കുകയായിരുന്നു രഘുറാം രാജൻ. ചെറുകിട വ്യവസായികൾക്ക് ബാങ്കിൽ നിന്നു ലോണെടുക്കാൻ പോലും ഇതുമൂലം കഴിയുന്നില്ലെന്നും സ്വാമി ആരോപിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാകിസ്താനിൽ ഇരട്ടസ്ഫോടനം; 55 പേർ കൊല്ലപ്പെട്ടു, നൂറിലധികം പേർക്ക് പരുക്ക്