Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരീക്ഷയിൽ തോറ്റു, കാമുകിയുടെ ശല്യം കാരണമെന്ന് കാമുകൻ; നഷ്ടപരിഹാരം ചോദിച്ച് യുവാവ്

കാമുകി നിരന്തരം ശല്യപെടുത്തിയതാണ് തന്‍റെ പരാജയകാരണമെന്നും അതിന് പകരമായി പെണ്‍കുട്ടി ഫീസ് അടയ്ക്കണമെന്നുമായിരുന്നു കാമുകന്‍ പറയുന്നത്.

പരീക്ഷയിൽ തോറ്റു, കാമുകിയുടെ ശല്യം കാരണമെന്ന് കാമുകൻ; നഷ്ടപരിഹാരം ചോദിച്ച് യുവാവ്
, വ്യാഴം, 16 മെയ് 2019 (12:17 IST)
ഹോമിയോപതി ആദ്യ വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയായ 21 കാരന്‍ കാമുകിക്കെതിരെ കേസുമായി രംഗത്ത്. കാമുകി കാരണം പരീക്ഷയില്‍ തോറ്റെന്നും അതിന് നഷ്ടപരിഹാരം വേണമെന്നുമാണ് കാമുകന്‍റെ ആവശ്യം.  കാമുകി നിരന്തരം ശല്യപെടുത്തിയതാണ് തന്‍റെ പരാജയകാരണമെന്നും അതിന് പകരമായി പെണ്‍കുട്ടി ഫീസ് അടയ്ക്കണമെന്നുമായിരുന്നു കാമുകന്‍ പറയുന്നത്.
 
എന്നാല്‍ കാമുകന്‍റെ ആവശ്യം പെണ്‍കുട്ടി നിരസിക്കുകയും ബന്ധം അവസാനിപ്പിക്കുകയും ചെയ്തു. പരീക്ഷയില്‍ തോറ്റത് മൂലം നാലുവര്‍ഷത്തെ കോഴ്സ് ആദ്യവര്‍ഷം തന്നെ കാമുകന് നിര്‍ത്തേണ്ട അവസ്ഥയിലാണ് തനെന്ന് ഔറംഗബാദുകാരനായ കാമുകന്‍ പറയുന്നു. ആദ്യവര്‍ഷത്തെ ഫീസ് കാമുകി നല്‍കണമെന്ന വിചിത്ര ആവശ്യം ഇയാള്‍ ഉന്നയിച്ചത്. പെണ്‍കുട്ടി ബന്ധം അവസാനിപ്പിച്ചതോടെ ഭീഷണിയുമായി കാമുകന്‍ രംഗത്ത് എത്തി. 
 
പ്രകോപിതനായ കാമുകന്‍ പെണ്‍കുട്ടിയെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും സമൂഹമാധ്യമങ്ങളില്‍ മോശമായി പ്രചരിപ്പിച്ചു. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ പെണ്‍കുട്ടി വീട്ടുകാരുടെ സഹായത്തോടെ പൊലീസില്‍ പരാതി പറഞ്ഞു. കാമുകനെതിരെയും പൊലീസ് ക്രിമിനല്‍ കേസെടുത്തിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, പതിനേഴുകാരൻ അറസ്റ്റിൽ; സംഭവം തിരുവല്ലയിൽ