Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്ഭവനെ ലേഡീസ് ക്ലബ്ബാക്കിമാറ്റിയെന്ന് ആരോപണം; മേഘാലയ ഗവര്‍ണര്‍ വി. ഷൺമുഖനാഥൻ രാജിവെച്ചു

മേഘാലയ ഗവർണർ വി.ഷൺമുഖനാഥൻ രാജിവച്ചു

രാജ്ഭവനെ ലേഡീസ് ക്ലബ്ബാക്കിമാറ്റിയെന്ന് ആരോപണം; മേഘാലയ ഗവര്‍ണര്‍ വി. ഷൺമുഖനാഥൻ രാജിവെച്ചു
മേഘാലയ , വെള്ളി, 27 ജനുവരി 2017 (08:26 IST)
ലൈംഗിക ആരോപണങ്ങളെ തുടർന്ന് മേഘാലയ ഗവർണർ വി. ഷൺമുഖനാഥൻ രാജിവെച്ചു. രാജ്ഭവന്‍ ഉപയോഗിച്ച് ഗവര്‍ണര്‍ ലൈംഗിക താല്‍പര്യങ്ങള്‍ നടപ്പിലാക്കുകയാണെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് രാജി.
 
കഴിഞ്ഞ ദിവസം ജോലിക്കായി ഗവർണറുടെ ഓഫിസിലെത്തിയ പെൺകുട്ടിയോട് ഗവർണർ മോശമായി പെരുമാറിയതായി ആരോപണമുയർന്നിരുന്നു. തുടര്‍ന്ന് പ്രാദേശിക മാധ്യമങ്ങൾ പെൺകുട്ടിയെ ഉദ്ധരിച്ച് വാർത്തകൾ നൽകുകയും ചെയ്തു. 
 
അതേസമയം, രാജ്ഭവനെ ലേഡീസ് ക്ലബാക്കി മാറ്റിയെന്നും ഗവര്‍ണര്‍ നേരിട്ട് നിയമിക്കുന്ന സ്ത്രീകള്‍ രാജ്ഭവനിലാകെ നിറയുകയാണെന്നും സ്ത്രീകളോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം ശരിയല്ലെന്നും കാണിച്ച് നൂറോളം ജീവനക്കാര്‍ പ്രധാനമന്ത്രിയ്ക്ക് പരാതി അയക്കുകയും ചെയ്തിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കശ്മീരില്‍ വീണ്ടും മഞ്ഞിടിച്ചില്‍: പത്ത്​ സൈനികര്‍ക്ക് ദാരുണാന്ത്യം, നിരവധിപേര്‍ക്ക് പരുക്ക്