Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാമുകനൊപ്പം കാറില്‍ കറങ്ങിയ ഭാര്യയെ ബാറ്റുകൊണ്ട് തല്ലി ചതച്ച് യുവാവ്

attack

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 17 ഏപ്രില്‍ 2024 (13:28 IST)
attack
കാമുകനൊപ്പം കാറില്‍ കറങ്ങിയ ഭാര്യയെ ബാറ്റുകൊണ്ട് തല്ലി ചതച്ച് യുവാവ്. ഹരിയാനയിലെ പഞ്ച്കുളയിലാണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്. കാമുകനൊപ്പം സെക്ടര്‍ 26 പാര്‍ക്കില്‍ കാറില്‍ ഇരിക്കുകയായിരുന്ന യുവതിയെ വിന്‍ഡോ ഗ്ലാസ് തകര്‍ത്ത് വാഹനത്തില്‍ നിന്ന് വലിച്ച് ഇറക്കിയാണ് ഭര്‍ത്താവ് പൊതിരെ മര്‍ദ്ദിച്ചത്. ബേസ്‌ബോളിന്റെ ബാറ്റുകൊണ്ടായിരുന്നു മര്‍ദ്ദനം.
 
യുവതിയെ മര്‍ദ്ദിക്കുന്നത് കണ്ട് പലരും തടയാന്‍ ശ്രമിച്ചെങ്കിലും യുവാവ് മര്‍ദ്ദനം നിര്‍ത്തിയിരുന്നില്ല. സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു. ഭര്‍ത്താവിനൊപ്പം വന്ന ഒരാളാണ് ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Thrissur Pooram Sample Fire works: തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് ഇന്ന്; സമയം അറിയാം