Webdunia - Bharat's app for daily news and videos

Install App

“മിസ്റ്റര്‍ മോദി, തമിഴ് പ്രതാപത്തെ ‘ഡീമോണ’റ്റൈസ് ചെയ്യരുത് ”: മെർസലിന് പിന്തുണയുമായി രാഹുൽ ഗാന്ധി

മെർസലിന് പിന്തുണയുമായി രാഹുൽ ഗാന്ധി

Webdunia
ശനി, 21 ഒക്‌ടോബര്‍ 2017 (15:46 IST)
ബിജെപിയുടെ എതിര്‍പ്പിന് കാരണമായ വിജയ് ചിത്രം മെർസലിന് പിന്തുണയുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി.

“ മിസ്റ്റര്‍ മോദി എന്ന അഭിസംബോധനയോടെയാണ് രാഹുലിന്റെ ട്വീറ്റ് ആരംഭിക്കന്നത്. തമിഴ് സംസ്കാരത്തിന്റെയും ഭാഷയുടെയും സുപ്രധാന ആവിഷ്കാരമാണ് സിനിമാ. മെര്‍സലില്‍ ഇടപെട്ട് തമിഴ് പ്രതാപത്തെ ‘ഡീമോ–ണറ്റൈസ്’ ചെയ്യരുത് ” – എന്നാണ് രാഹുൽ ട്വിറ്ററിൽ കുറിച്ചത്.

നേരത്തെ, മെർസൽ വീണ്ടും സെൻസർ ചെയ്യാനുള്ള നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി ചിദംബരം രംഗത്ത് എത്തിയിരുന്നു.

“കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും പുകഴ്ത്തിയുള്ള ചിത്രങ്ങള്‍ക്ക് മാത്രം അനുമതി ലഭിക്കുന്ന കാലം വിദൂരത്തല്ല. ഇന്ത്യയിൽ കേന്ദ്രസർക്കാരിനെ പ്രശംസിച്ചുകൊണ്ടുള്ള ഡോക്യുമെന്‍ററികൾ മാത്രമേ നിർമ്മിക്കാനാകൂ എന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്” - എന്നും ചിദംബരം ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി.

കമൽഹാസനും കബാലിയുടെ സംവിധായകന്‍ പാ രഞ്ജിത്തുമടക്കം നിരവധിപ്പേർ ചിത്രത്തിനു പിന്തുണയുമായെത്തി.

മെര്‍സലിലെ രണ്ട് രംഗങ്ങളാണ് ബിജെപിയെ ചൊടിപ്പിച്ചത്. വടിവേലു ചെയ്‌ത കഥാപാത്രത്തെ വിദേശത്തുവെച്ച്   പോക്കറ്റടിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അപ്പോള്‍ വടിവേലു തന്റെ കാലിയായ പെഴ്സ് തുറന്നു കാട്ടി, ഡിജിറ്റല്‍ ഇന്ത്യ കാരണം പോക്കറ്റ് കാലിയാണെന്നും അതിനാല്‍ നന്ദിയുണ്ടെന്നും പറയുന്നതാണ് ഒരു ഭാഗം.  

വിജയ് കഥാപാത്രം ഇന്ത്യയിലെ ജിഎസ്ടി 28 ശതമാനം വരെയാകുമ്പോള്‍ സിങ്കപ്പൂരില്‍ ഇത് ഏഴ് ശതമാനമാണെന്നും അവിടെ ജനങ്ങള്‍ക്ക് സൗജന്യ ചികിത്സയടക്കമുള്ള കാര്യങ്ങള്‍ ലഭിക്കുമ്പോള്‍ ഇന്ത്യയില്‍ ഒന്നുമില്ലെന്നും പറയുന്നുണ്ട്. ഈ രണ്ടു ഭാഗങ്ങളാണ് ബിജെപിയുടെ ഇഷ്‌ടക്കേടിന് കാരണമായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നെടുമുടി വേണുവിനെ കണ്‍നിറയെ കണ്ട് ആരാധകര്‍, സന്തോഷം പങ്കുവെച്ച് നടന്‍ അജു വര്‍ഗ്ഗീസ്

ഈ അഞ്ച് മൈന്‍ഡ്ഫുള്‍ ശീലങ്ങള്‍ നിങ്ങളുടെ ജീവിതത്തെ മനോഹരമാക്കും

ഗംഭീർ കാത്തിരിക്കണം, സിംബാബ്‌വെ പര്യടനത്തിൽ പരിശീലകനായി ലക്ഷ്മൺ, ടീം പ്രഖ്യാപനം ഉടൻ

മുഹമ്മദ് ഷമി-സാനിയ മിര്‍സ വിവാഹ വാര്‍ത്ത, പ്രതികരിച്ച് സാനിയ മിര്‍സയുടെ പിതാവ് ഇമ്രാന്‍ മിര്‍സ

കറി വയ്ക്കാന്‍ വാങ്ങുന്നത് പഴകിയ മീന്‍ ആണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ആളൊഴിഞ്ഞ കടയ്ക്കുളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഉള്ള ഈ പുതിയ നീല വലയം എന്താണ്..?

രണ്ടുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മത്സര പരീക്ഷകള്‍ അടുക്കുമ്പോള്‍ മാനസിക സംഘര്‍ഷമോ, മാനസികാരോഗ്യ സേവനത്തിന് ഈ നമ്പരില്‍ വിളിക്കാം

ഐപിസിയും സിആർപിസിയും ഇനിയില്ല, രാജ്യത്ത് ഭാരതീയ ന്യായ് സംഹിത നടപ്പിലായി, ആദ്യ കേസ് രജിസ്റ്റർ ചെയ്തത് ഡൽഹിയിൽ

അടുത്ത ലേഖനം
Show comments