Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാളി യുവതിയുടെ തിരോധാനം: എൻഐഎ തിരഞ്ഞ ഖുറേഷി മുംബൈയിൽ അറസ്റ്റിൽ

കൊച്ചി സ്വദേശിനിയുടെ മതംമാറ്റം: ആര്‍ സി ഖുറേഷി പിടിയിൽ

ഐ എസ്
മുംബൈ , വെള്ളി, 22 ജൂലൈ 2016 (07:20 IST)
കേരളത്തിൽ നിന്നും മലയാളികൾ കൂട്ടത്തോടെ വിദേശത്തേക്ക് കടന്ന സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കൊച്ചി സ്വദേശിനിയായ മെറിൻ എന്ന മറിയത്തെ കാണാതായ സംഭവത്തിൽ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അർഷിദ് ഖുറേഷി മുംബൈയിൽ അറസ്റ്റിലാകുന്നത്. ബന്ധമുണ്ട്. മെറിനും ഭർത്താവ് യഹിയയും മുംബൈയിൽ ഖുറേഷി എന്നയാളുടെ തടങ്കലിലാണെന്ന വിവരത്തെ തുടർന്നു ഖുറേഷിയെ കണ്ടെത്താൻ ശ്രമം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഖുറേഷിയുടെ അറസ്റ്റ്.
 
മെറിൻ ഉൾപ്പെടെയുള്ള മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഖുറേഷിയിൽ നിന്നും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. അറസ്റ്റിലായ ഖുറേഷിക്ക് ഇസ്‍ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിന്റെ ഇസ്‍ലാ‍മിക് റിസർച്ച് ഫൗണ്ടേഷനുമായി ബന്ധമുണ്ടെന്നാണ് പ്രാഥമിക നിഗമനം. രാത്രി പത്തുമണിയോടെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ ഉടൻതന്നെ കേരളത്തിലെത്തിക്കും. കൊച്ചിയിലെ കോടതിയിലാണ് ഇയാളെ ഹാജരാക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രജനികാന്ത് സൂപ്പര്‍ സ്‌റ്റാര്‍ അല്ല, അദ്ദേഹം സീറോ സ്‌റ്റാര്‍ ആണ്; ചിത്രത്തിന്റെ റിലീസ് തടയണം, ചെന്നൈയില്‍ കബാലിയുടെ പോസ്‌റ്ററുകള്‍ക്ക് തീയിട്ടു - വിചിത്രമായ ആവശ്യവുമായി പ്രതിഷേധക്കാര്‍ രംഗത്ത്