Webdunia - Bharat's app for daily news and videos

Install App

ട്രെയിനില്‍ നിന്ന് മോഷ്‌ടിച്ചത് മൂന്ന് ലക്ഷത്തിലധികം രൂപയുടെ ഫോണുകള്‍; കോളേജ് വിദ്യാര്‍ഥിനികളും യുവാവും അറസ്‌റ്റില്‍

ട്രെയിനില്‍ നിന്ന് മോഷ്‌ടിച്ചത് മൂന്ന് ലക്ഷത്തിലധികം രൂപയുടെ ഫോണുകള്‍; കോളേജ് വിദ്യാര്‍ഥിനികളും യുവാവും അറസ്‌റ്റില്‍

Webdunia
ബുധന്‍, 6 ജൂണ്‍ 2018 (16:03 IST)
ട്രെയിനില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ മോഷ്ണം നടത്തിയ കോളേജ് വിദ്യാര്‍ഥിനികള്‍ അറസ്‌റ്റില്‍. ട്വിങ്കിള്‍ സോണി, ടൈനല്‍ പരാമര്‍ എന്നിവരാണ് പിടിയിലായത്. മുംബൈയിലെ ബോറിവ്‌ളി, സാന്താക്രൂസ് റെയില്‍‌വെ സ്‌റ്റേഷനുകളിലായിരുന്നു സംഭവം.

പെണ്‍കുട്ടികളുടെ സുഹൃത്ത് രാഹുല്‍ രാജ് പുരോഹിത് എന്ന യുവാവും പിടിയിലായി. മൂന്ന് ലക്ഷത്തിലധികം രൂപയുടെ ഫോണുകള്‍ വനിതാ കമ്പാര്‍ട്ട് മെന്റില്‍ നിന്ന് ഇവര്‍ മോഷ്‌ടിച്ചുവെന്ന് റെയില്‍വെ ക്രൈം ബ്രാഞ്ച് വ്യക്തമാക്കി.

ഏപ്രില്‍, മെയ് മാസങ്ങളിലായി 38 ഫോണുകളാണ് പെണ്‍കുട്ടികള്‍ മോഷ്‌ടിച്ചത്. ഇതു സംബന്ധിച്ച പരാതി വ്യാപകമായതോടെയാണ് റെയില്‍വെ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.

കോളേജിലേക്കുള്ള യാത്രയ്‌ക്കിടെയാണ് പെണ്‍കുട്ടികള്‍ മോഷണം നടത്തിയിരുന്നത്. ബോറിവ്‌ളി, സാന്താക്രൂസ് സ്‌റ്റേഷനുകള്‍ക്കിടെയാണ് മോഷണം നടക്കുന്നതെന്ന് മനസിലാക്കിയ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇരുപതുകാരികളായ പെണ്‍കുട്ടികളെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.

പെണ്‍കുട്ടികള്‍ ബോറിവ്‌ളി സ്‌റ്റേഷനില്‍ നിന്ന് ലോക്കല്‍ ട്രെയിനില്‍ കയറുകയും സാന്താക്രൂസ് സ്‌റ്റേഷനില്‍ ഇറങ്ങുകയും ചെയ്‌തതാണ് ഇവരിലേക്ക് അന്വേഷണം എത്താന്‍ കാരണമായത്. പിടിക്കപ്പെടുമ്പോള്‍ സോണിയുടെ ബാഗില്‍ നിന്ന് ഒമ്പത് ഫോണുകളും 30മെമ്മറി കാര്‍ഡുകളും ഉണ്ടായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ 52 കാരന് 130 വർഷം കഠിനത്തടവ്

ഭാര്യയുമായുണ്ടായ വഴക്കിന് പിന്നാലെ യുവാവ് കിണറ്റിലേക്ക് ബൈക്കുമായി ചാടി; രക്ഷിക്കാനിറങ്ങിയവരുള്‍പ്പെടെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം

ശ്വാസകോശത്തിന് പുറത്ത് വെള്ളം കിട്ടുന്ന അവസ്ഥ; ഉമാതോമസ് വെന്റിലേറ്ററില്‍ തുടരും

രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കേരള ഗവര്‍ണറായി ചുമതലയേറ്റു

വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി മാനുഷിക പരിഗണനയില്‍ ഇടപെടല്‍ നടത്താന്‍ തയ്യാറാണെന്ന് ഇറാന്‍

അടുത്ത ലേഖനം
Show comments