Webdunia - Bharat's app for daily news and videos

Install App

‘മന്ത്രിമാര്‍ വാട്‌സാപ്പില്, വിവരങ്ങള്‍ ചോരുന്നു‍’; മന്ത്രിസഭാ യോഗത്തില്‍ മൊബൈല്‍ ഫോണിന് മുഖ്യമന്ത്രിയുടെ വിലക്ക്

Webdunia
ശനി, 1 ജൂണ്‍ 2019 (18:14 IST)
സുപ്രധാന തീരുമാനങ്ങള്‍ ചോരുന്നതും മന്ത്രിമാര്‍ വാട്‌സാപ്പില്‍ മുഴുകുന്നതും പതിവായതോടെ മന്ത്രിസഭാ യോഗത്തില്‍ മൊബൈല്‍ ഫോണുകള്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിലക്ക്. യോഗങ്ങള്‍ക്ക് മുമ്പ് മന്ത്രിമാര്‍ ഫോണുകള്‍ കൗണ്ടറിലേല്‍പ്പിക്കണമെന്നാണ് പുതിയ നിര്‍ദേശം.

മന്ത്രിസഭാ യോഗം മാത്രമല്ല, ആദിത്യനാഥ് പങ്കെടുക്കുന്ന യോഗങ്ങളിലൊന്നും ഇനി മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാന്‍ അനുവാദമില്ല.

ചര്‍ച്ചകള്‍ക്കിടെ മന്ത്രിമാരുടെ ശ്രദ്ധ മൊബൈല്‍ ഫോണുകളിലും വാട്‌സാപ്പ് സന്ദേശങ്ങളിലുമായതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. പിന്നാലെ, വിവരങ്ങള്‍ ചോരുകയും ചെയ്‌തതോടെ കടുത്ത നിര്‍ദേശം നല്‍കാന്‍ ആദിത്യനാഥ് കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങുകയായിരുന്നു.

നേരത്തെയും ചില നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഫോണുകള്‍ യോഗത്തിന് കൊണ്ടു വരാമെങ്കിലും സൈലന്റ് മോഡിലിടണമെന്നായിരുന്നു നിര്‍ദേശം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

തനിക്ക് നീതി വേണം; മുകേഷ് ഉള്‍പ്പെടെയുള്ള നടന്മാര്‍ക്കെതിരായ പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി

അടുത്ത ലേഖനം
Show comments