ഭാര്യയുടെ ഫോൺ പരിശോധിക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കുക, ഇല്ലെങ്കിൽ പണി കിട്ടും
ഭാര്യയുടെ മൊബൈൽ പരിശോധിച്ച ഭർത്താവിന് കൈവിരൽ നഷ്ടമായി
ഭാര്യയുടെ അനുവാദമില്ലാതെ അവളുടെ ഫോൺ പരിശോധിക്കുന്ന് ഭർത്താക്കന്മാർ നിരവധിയാണ് സമൂഹത്തിലുള്ളത്. സ്വന്തം ഭാര്യ, അവളുടെ ഫോൺ അത് പരിശോധിക്കാനുള്ള അവകാശം ഉണ്ടെന്ന് വാദിക്കുന്നവരാണ് മിക്ക ഭർത്താക്കന്മാരും. ഞാൻ അറിയാൻ പാടില്ലാത്ത എന്താണ് അവൾക്കുള്ളതെന്ന് വാശി പിടിക്കുന്നവരും ഉണ്ട്. എന്നാൽ, ഇങ്ങനെ വാശി പിടിക്കുന്നവർ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഇങ്ങനെ പറയാൻ കാരണം ബീഹർ സ്വദേശികളായ ദമ്പതികൾക്ക് ഉണ്ടായ അനുഭവമാണ്.
ഭാര്യയുടെ മൊബൈൽ പരിശോധിച്ച ഭർത്താവിന് കിട്ടിയത് എട്ടിന്റെ പണിയാണ്. സ്വന്തം മൊബൈൽ പരിശോധിച്ച ഭർത്താവിന്റെ കൈവിരലുകൾ ഭാര്യ കറിക്കത്തി ഉപയോഗിച്ച് ഛേദിച്ചു. ബംഗളൂരുവിൽ ജോലി ചെയ്യുന്ന ബീഹാർ സ്വദേശിയായ ചന്ദ്രപ്രകാശ് സിംഗിനാണ് ഈ ദുർവിധി ഉണ്ടായിരിക്കുന്നത്. ഭാര്യ സുനിത സിങ് ആണ് ഭർത്താവിനോട് ഇത്ര ക്രൂരത കാണിച്ചത്.
സംഭവം നടന്ന ദിവസം രാത്രി വളരെ വൈകിയാണ് ചന്ദ്രപ്രകാശ് ജോലി കഴിഞ്ഞെത്തിയത്. വിശന്നെത്തിയതിനാൽ ഭക്ഷണം ആവശ്യപ്പെട്ടപ്പോൾ ഓൺലൈനിൽ ഓർഡർ ചെയ്തിട്ടുണ്ടെന്നും ഇപ്പോൾ എത്തുമെന്നുമായിരുന്നു ഭാര്യയുടെ പ്രതികരണം. തുടർന്ന് ഇരുവരും വാക്തർക്കം ഉണ്ടായി. ഇതിനിടയിൽ ഭാര്യയുടെ ഫോൺ പരിശോധിച്ച ചന്ദ്രപ്രകാശ് അതിൽ അശ്ശീലം കലർന്ന സംഭാഷണങ്ങൾ കാണുകയും ഇത് ചോദ്യം ചെയ്യുകയും ചെയ്തു.
എന്നാൽ, ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് സുനിത ചെയ്തത്. ഫോണിനു വേണ്ടി ഇരുവരും തമ്മിൽ വഴക്കായി. ദേഷ്യം മൂത്ത ചന്ദ്രപ്രകാശ് ഭാര്യയെ തല്ലുകയും ചെയ്തു. പ്രകോപിതയായ സുനിത അടുക്കളയിൽ നിന്നും കറിക്കത്തിയുമായി വന്ന് ഭർത്താവുമായി മൽപ്പിടുത്തം നടത്തുകയും അദ്ദേഹത്തിന്റെ മുഖത്ത് തല്ലുകയും ചെയ്തു, ശേഷം കൈയ്യിലെ മൂന്ന് വിരലുകൾ മുറിച്ചെടുക്കുകയുമായിരുന്നു.
സംഭവത്തിൽ പൊലീസ് സെക്യൂരിറ്റി ആവശ്യപ്പെട്ടിരിക്കുകയാണ് ചന്ദ്രപ്രകാശ്. ഗാർഹിക പീഡനത്തിന് ഭർത്താവിനെതിരെ പരാതി നൽകിയിരിക്കുകയാണ് സുനിത.