Publish Date: Tue, 26 Apr 2022 (10:21 IST)
Updated Date: Tue, 26 Apr 2022 (10:23 IST)
സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഒന്‍പത് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ലുഥിയാന സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ഫോണുകള്‍ കണ്ടെത്തിയത്. ആദ്യം രണ്ടുഫോണുകള്‍ അന്തേവാസികളില്‍ നിന്ന് പിടികൂടുകയായിരുന്നു. പിന്നാലെ ശനിയാഴ്ച നടത്തിയ പരിശോധനയില്‍ ഏഴുഫോണുകള്‍ പരിസര പ്രദേശങ്ങളില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. വിക്രംജിത് സിംഗ്, ഗുര്‍വിന്ദര്‍ സിംഗ് എന്നിവരില്‍ നിന്നാണ് ഫോണുകള്‍ പിടിച്ചെടുത്തത്. ഇവര്‍ക്കെതിരെ വകുപ്പ് 42,45,52എ എന്നിവ പ്രകാരം നടപടിയെടുത്തിട്ടുണ്ട്.