Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോദിക്ക് സമനില തെറ്റി, അടിയന്തരമായി ഡോക്ടറെ കാണിക്കണമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി

മോദി തന്നെ പറഞ്ഞിട്ടുണ്ട് ദിവസവും നാല് മണിക്കൂർ മാത്രമാണ് അദ്ദേഹം ഉറങ്ങുന്നതെന്ന്. ഇതിന്റെ ഭാഗമായാവാം മനോനില തെറ്റിയത്.

മോദിക്ക് സമനില തെറ്റി, അടിയന്തരമായി ഡോക്ടറെ കാണിക്കണമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി
, ചൊവ്വ, 7 മെയ് 2019 (08:57 IST)
രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രി രാഹുൽ ഗാന്ധിയായിരിക്കുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബാഗൽ. തെരഞ്ഞെടുപ്പിൽ എൻഡിഎ ഭരണത്തിന് അന്ത്യമാകുമെന്നും യുപിഎ അധികാരം തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
 
രാജീവ് ഗാന്ധി ഒന്നാം നമ്പർ അഴിമതിക്കാരനാണെന്ന മോദിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ പ്രതികരണമാണ് രൂപേഷ് ബാഗൽ നടത്തിയത്. രാജീവ് ഗാന്ധിയുടെ സംഭവന രാജ്യത്തിന് ബോധ്യപ്പെട്ടതാണ്. വിവരസാങ്കേതിക വിദ്യ, പഞ്ചാബ് രാജ് സംവിധാനം തുടങ്ങി നിരവധി ഉദാഹരണങ്ങളും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
 
രാജ്യത്തിനായാണ് രാജീവ് ഗാന്ധി ജീവൻ ബലിയർപ്പിച്ചത്. രാജ്യത്തിനു നൽകിയ സംഭാവനകൾ മുൻനിർത്തിയാണ് മരണാനന്തര ബഹുമതിയായി രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരത്‌രത്ന നൽകി ആദരിച്ചത്. രാജ്യം ആദരിക്കുന്ന മഹത്‌വ്യക്തിയെ അവഹേളിക്കുന്നതിലൂടെ പ്രധാനമന്ത്രിയുടെ മനോനില തെറ്റിയിരിക്കുകയാണ്. അടിയന്തരമായി അദ്ദേഹത്തെ ഡോക്ടറെ കാണിക്കണമെന്നും അദേഹം കൂട്ടിച്ചേർത്തു. 
 
മോദി തന്നെ പറഞ്ഞിട്ടുണ്ട് ദിവസവും നാല് മണിക്കൂർ മാത്രമാണ് അദ്ദേഹം ഉറങ്ങുന്നതെന്ന്. ഇതിന്റെ ഭാഗമായാവാം മനോനില തെറ്റിയത്. ഇങ്ങനെയൊരാൾ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി തുടരുന്നത് രാജ്യത്തിനു തന്നെ അപകടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാമ്പ് കടിച്ച ദേഷ്യത്തിന് പാമ്പിനെ വായിലെടുത്തിട്ടു ചവച്ചരച്ചു; പിന്നീട് എഴുപതുകാരന് സംഭവിച്ചത്?