Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും റഷ്യ- യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ജി20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി

യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും റഷ്യ- യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ജി20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 15 നവം‌ബര്‍ 2022 (11:26 IST)
യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും റഷ്യ- യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ജി20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്തോനേഷ്യയിലെ ബാലിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കവേയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് നയതന്ത്രത്തിന്റെ പാതയിലേക്ക് മടങ്ങാനുള്ള വഴി കണ്ടെത്തണമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു.
 
കഴിഞ്ഞ നൂറ്റാണ്ടില്‍ രണ്ടാം ലോകമഹായുദ്ധം ലോകത്ത് നാശം വിതച്ചു. അതിനുശേഷം അന്നത്തെ നേതാക്കള്‍ സമാധാനത്തിന്റെ പാത സ്വീകരിക്കാന്‍ തീവ്രശ്രമം നടത്തി. ഇനി നമ്മുടെ ഊഴമാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡാനന്തര ലോകം പടുത്തുയര്‍ത്തേണ്ട ചുമതല നമുക്കാണ്. രാജ്യത്ത് സമാധാനവും സാഹോദര്യവും സുരക്ഷയും ഉറപ്പുവരുത്തേണ്ടതുണ്ട്. ജി20 സമ്മേളനം ലോകത്തിന് സമാധാനം എന്ന സന്ദേശം നല്‍കുമെന്ന് ഉറപ്പ് നല്‍കുന്നു. ബുദ്ധന്റെയും ഗാന്ധിയുടെയും മണ്ണില്‍ ഉച്ചകോടി നടക്കുന്നു എന്നത് ആത്മവിശ്വാസം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക ജനസംഖ്യ ഇന്ന് 800 കോടിയിലെത്തും !