Select Your Language

Notifications

webdunia
webdunia
webdunia
webdunia

വലയഗ്രഹണം നേരിട്ട് കാണാൻ സാധിച്ചില്ല-നിരാശ പങ്ക് വെച്ച് പ്രധാനമന്ത്രിയുടെ ട്വീറ്റ്

വലയഗ്രഹണം നേരിട്ട് കാണാൻ സാധിച്ചില്ല-നിരാശ പങ്ക് വെച്ച് പ്രധാനമന്ത്രിയുടെ ട്വീറ്റ്

അഭിറാം മനോഹർ

, വ്യാഴം, 26 ഡിസം‌ബര്‍ 2019 (11:33 IST)
നൂറ്റാണ്ടിൽ അപൂർവമായി മാത്രം കാണാൻ സാധിക്കുന്ന വലയ സൂര്യഗ്രഹണം കാണാനാവത്തതിൽ നിരാശ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിൽ അന്തരീക്ഷം മേഘാവൃതമായതും കനത്ത മൂടൽ മഞ്ഞുമാണ് സൂര്യഗ്രഹണം കാണുന്നതിൽ നിന്നും പ്രധാനമന്ത്രിയെ തടസ്സപ്പെടുത്തിയത്. ഗ്രഹണം കാണുന്നതിനായി പ്രത്യേക കണ്ണടകളടക്കം സജ്ജീകരിച്ച് കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. ആ സങ്കടം പ്രധാനമന്ത്രി മറച്ചുവെച്ചതുമില്ല.
 
ഗ്രഹണം നേരിട്ട് കാണാൻ സാധിക്കാത്തതിൽ അതിയായ നിരാശയുണ്ടെന്നും എന്നാൽ ലൈവ് സ്ട്രീമിങ്ങിലൂടെ കോഴിക്കോട്ടെ വലയഗ്രഹണം വ്യക്തമായി കണ്ടെന്നും അതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. മാത്രമല്ല വിദഗ്‌‌ധരുമായി വലയ സൂര്യഗ്രഹണത്തെ പറ്റി ചർച്ചകൾ നടത്തിയെന്നും. വിവരങ്ങൾ എല്ലാം വിശദമായി പഠിച്ചെന്നും മോദി ട്വീറ്റ് ചെയ്‌തിട്ടുണ്ട്
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൂര്യഗ്രഹണം; ശബരിമല നട അടച്ചു, 4 മണിക്കൂർ നേരത്തേക്ക് തീർത്ഥാടകർക്ക് ദർശനമില്ല