Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരും കേൾക്കാത്ത മോദി കഥകളുമായി വെബ്‌സൈറ്റ്: ജനങ്ങൾ വായിച്ച് പഠിക്കണമെന്ന് ആവശ്യപ്പെട്ട് സ്മൃതി ഇറാനി

ആരും കേൾക്കാത്ത മോദി കഥകളുമായി വെബ്‌സൈറ്റ്: ജനങ്ങൾ വായിച്ച് പഠിക്കണമെന്ന് ആവശ്യപ്പെട്ട് സ്മൃതി ഇറാനി
, ഞായര്‍, 27 മാര്‍ച്ച് 2022 (12:45 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തിലെ പ്രധാനസംഭവങ്ങളും അനുഭവങ്ങളും കോർത്തിണക്കിയ പുതിയ വെബ്‌സൈറ്റ് മോദി സ്റ്റോറി പുറത്തിറങ്ങി. മനോധൈര്യവും സൗകുമാര്യവും വിളിച്ചോതുന്ന കഥകളാണ് വെബ്‌സൈറ്റിലുള്ളതെന്നും എല്ലാവരും ഈ കഥകള്‍ വായിക്കണമെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു.
 
സ്മൃതി ഇറാനിയെ കൂടാതെ മറ്റ് കേന്ദ്രമന്ത്രിമാരും വെബ്‌സൈറ്റിന്റെ പ്രചാരണം ഏറ്റെടുത്തിരിക്കുകയാണ്. നരേന്ദ്രമോദിയെന്ന സൗമ്യവും അസാധാരണവുമായ വ്യക്തിത്വത്തെക്കുറിച്ച് ഇതുവരെ ആരും പറയാത്ത കഥകളാണ് വെബ്‌സൈറ്റിലുള്ളതെന്നും സ്മൃതി ഇറാനി പറഞ്ഞു.
 
മോദിയെക്കുറിച്ചുള്ള കുറുപ്പുകളും എഴുത്തുകളും കൂടാതെ മോദിയുടെ ജീവിതത്തിലെ അപൂര്‍വ ചിത്രങ്ങളും ശബ്ദസന്ദേശങ്ങളും ദൃശ്യങ്ങളും വെബ്‌സൈറ്റിലുണ്ട്. വെബ്‌സൈറ്റ് സന്ദര്‍ശിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരനും ട്വീറ്റ് ചെയ്തിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യാന്തര വിമാന സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും