Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ ഭാഗവത് അങ്ങനെ പറഞ്ഞിട്ടില്ല: ആര്‍എസ്എസ്

മോഹന്‍ ഭാഗവത് അങ്ങനെ പറഞ്ഞിട്ടില്ല: ആര്‍എസ്എസ്
ഭരത്പൂര്‍ , ചൊവ്വ, 24 ഫെബ്രുവരി 2015 (16:50 IST)
മദര്‍ തെരേസയെക്കുറിച്ച് സര്‍ സംഘ ചാലക് മോഹന്‍ ഭാഗവതിന്‍റെ പ്രസ്താവന മാധ്യമങ്ങള്‍ തെറ്റായി നല്‍കിയതാണെന്ന് ആര്‍എസ്എസ് അറിയിച്ചു. ആര്‍എസ്എസിന്‍റെ ഔദ്യോഗിക ട്വിറ്ററില്‍ കൂടിയാണ് മോഹന്‍ ഭാഗവതിന്‍റെ പ്രസ്താവനയിലെ വിവാദങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്. ആര്‍എസ്എസ് വക്താവ് ഡോക്ടര്‍ മോഹന്‍ വൈദ്യയാണ് ഇക്കാര്യം ട്വിരടില്‍ കൂടി അറിയിച്ചത്.
 
മോഹന്‍ ഭാഗവതിന് മുന്‍പേ പ്രസംഗിച്ച ഭരത്പൂര്‍ മുന്‍ ഡി ജി മദര്‍ തെരേസ മതപരിവര്‍ത്തന ലക്ഷ്യത്തോടെയാണ് സേവനം നടത്തിയതെന്ന് പരാമര്‍ശിച്ചതിനു മറുപടിയായി  മദര്‍ തെരേസയുടെ സേവനങ്ങള്‍ ഏതെങ്കിലും ലക്ഷ്യത്തോടെയുള്ളതാണെങ്കില്‍ തങ്ങളുടെ സേവനങ്ങള്‍ ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ ആണെന്നുമാണ് മോഹന്‍ ഭാഗവത് പറഞ്ഞതെന്നാണ് വൈദ്യ ട്വിറ്ററില്‍ അറിയിച്ചത്.
 
മദര്‍ തെരേസയുടെ സേവനങ്ങള്‍ക്ക് എന്തെങ്കിലും പ്രത്യേക ലക്ഷ്യങ്ങളുണ്ടായിരുന്നെങ്കില്‍ ആര്‍ എസ് എസിനെ സംബന്ധിച്ചിടത്തോളം അത്തരം ലക്ഷ്യങ്ങളൊന്നുമില്ലെന്നും സര്‍ സംഘ ചാലക് പ്രസംഗത്തില്‍ പറഞ്ഞത്. പ്രസംഗത്തെ അനുകൂലിച്ച് പറഞ്ഞത് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

 


Share this Story:

Follow Webdunia malayalam